പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമായിരുന്നു സത്യന് അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ദാസനും ശ്രീനിവാസന് അവതരിപ്പിച്ച വിജയനും പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങളാണ്. നാടോടിക്കാറ്റിന് ശേഷം പുറത്തിറങ്ങിയ പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ തുടങ്ങിയ ചിത്രങ്ങളിലും ദാസനേയും വിജയനേയും പ്രേക്ഷകര്‍ കണ്ടു. അക്കാലത്ത് പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ട കോമ്പോയായിരുന്നു ഇരുവരുടേയും.
ഇപ്പോഴിതാ മോഹന്‍ലാലും ശ്രീനിവാസനും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്, കൂടെ സത്യന് അന്തിക്കാടും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. മഴവില്‍ മനോരമ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് മോഹന്‍ലാലും ശ്രീനിവാസനും വീണ്ടും കണ്ടുമുട്ടിയത്. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ശ്രീനിവാസന് ഏറെ നാളുകള്‍ക്ക് ശേഷമാണ് പൊതുവേദിയില്‍ എത്തുന്നത്. ശ്രീനിവാസനെ ചേര്‍ത്തുപിടിച്ച് കവിളില്‍ ചുംബിക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. തൊട്ടടുത്ത് സത്യന് അന്തിക്കാട് നില്ക്കുന്നതും കാണാം. ദാനനും വിജയനും വീണ്ടും എന്നു പറഞ്ഞാണ് പലരും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.
1997ലാണ് നാടോടിക്കാറ്റ് റിലീസ് ചെയ്തത്. ജീവിതം പ്രതിസന്ധിയിലായ രണ്ട് യുവാക്കള്‍ ഒടുവില്‍ സിഐഡികളായ കഥയാണ് ചിത്രം പറഞ്ഞത്. കോമഡിയും സെന്റിമെന്‍സും പ്രണയവുമെല്ലാം പറഞ്ഞ ചിത്രം പ്രേക്ഷകര്‍ ഇരും കൈയും നീട്ടി സ്വീകരിച്ചു. അക്കാലത്തെ മികച്ച വിജയങ്ങളില്‍ ഒന്നായിരുന്നു ചിത്രം. 2010 ല്‍ പുറത്തിറങ്ങിയ ഒരുനാള്‍ വരും എന്ന ചിത്രത്തിലാണ് മോഹന്‍ലാലും ശ്രീനിവാസനും ഒടുവില്‍ ഒരുമിച്ചെത്തിയത്.