‘ഇന്ത്യാസ് മണി ഹൈസ്റ്റ്’; ചേലേമ്പ്ര ബാങ്ക് കവര്‍ച്ച സിനിമയാകുന്നു; കേന്ദ്രകഥാപാത്രങ്ങളാകാന്‍ മോഹന്‍ലാലും ഫഹദും

കേരളത്തെ ഞെട്ടിച്ച ബാങ്ക് കവര്‍ച്ച വെള്ളിത്തിരയിലേക്ക്. പതിനഞ്ച് വര്‍ഷം മുന്‍പ് മലപ്പുറം ചേലേമ്പ്ര ബാങ്കില്‍ നടന്ന കവര്‍ച്ചയാണ് സിനിമയാകുന്നത്. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ പി വിജയനായി മോഹന്‍ലാലും കവര്‍ച്ച തലവന്‍ ബാബുവായി ഫഹദ് ഫാസിലും എത്തുമെന്നാണ് വാര്‍ത്തകള്‍.

മലയാളത്തിന് പുറമേ തമിഴ് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലാകും ചിത്രം ഒരുങ്ങുക. ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. അനിര്‍ബന്‍ ഭട്ടാചാര്യ ചരിച്ച ‘ഇന്ത്യാസ് മണി ഹൈസ്റ്റ്: ദ് ചേലേമ്പ്ര ബാങ്ക് റോബറി’യെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബുക്കിന്റെ പ്രകാശനം കഴിഞ്ഞ ദിവസം മോഹന്‍ലാലും പി. വിജയനും ചേര്‍ന്നാണ് നിര്‍വഹിച്ചത്.

2007 പുതുവത്സര തലേന്നാണ് ചേലേമ്പ്ര ബാങ്കില്‍ കവര്‍ച്ച നടന്നത്. 80 കിലോ സ്വര്‍ണവും 25 ലക്ഷം രൂപയുമാണ് നാലംഗ സംഘം കവര്‍ന്നത്. പ്രതികളെ തേടി കേരള പൊലീസ് 56 ദിവസമാണ് അന്വേഷണം നടത്തിയത്.