നടൻ മോഹൻലാലും ആന്റണി പെരുമ്പാവൂരും നീണ്ട കാലത്തെ സൗഹൃതമാണ്.താരത്തിന്റെ ഡ്രൈവറായി വന്ന് മലയാള സിനിമയെ തന്നെ നയിക്കുന്ന നായകനായി മാറുകയായിരുന്നു ആന്റണി പെരുമ്പാവൂര്‍ എന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.വര്‍ഷങ്ങള്‍ മുമ്പ് ആയുര്‍വേദ ചികിത്സയ്ക്കായി മോഹന്‍ലാല്‍ കൊയമ്പത്തൂരിലെ ആര്യവൈദ്യ ശാലയിലെത്തിയിരുന്നു. അന്ന് മോഹന്‍ലാലിനെ കാണാന്‍ താനും അവിടെ ചെന്നിരുന്നു. അന്ന് ലാല്‍ തനിച്ചാണ്. അവിടെ അന്ന് കൂടെ ഉണ്ടായിരുന്നത് ഡ്രൈവറാിയരുന്ന ആന്റണി പെരുമ്പാവൂര്‍ മാത്രമായിരുന്നു. ആന്റണി പെരുമ്പാവൂര്‍ ലാലിന്റെ എല്ലാ കാര്യങ്ങളും വളരെ കൃത്യതയോടെ നോക്കുമായിരുന്നു. മരുന്ന് കഴിപ്പിക്കുകയും ഭക്ഷണം കഴിപ്പിക്കുകയും എഴുന്നേല്‍പ്പിച്ച് ഇരുത്തുകയുമൊക്കെ ചെയ്തിരുന്നു. ഒരു ഭാര്യ ചെയ്യേണ്ടതെല്ലാം ആന്റണി മടിയൊന്നുമില്ലാതെ ചെയ്തിരുന്നു. കൊച്ചുകുട്ടിയെ പോലെ ലാല്‍ ആന്റണിയെ അനുസരിക്കുമെന്നും അദ്ദേഹം ഓര്‍ക്കുന്നു.
ആന്റണി എന്തോ വാങ്ങാന്‍ പുറത്ത് പോയപ്പോള്‍ ഞാനും ലാലും മാത്രമായി. അപ്പോള്‍ അദ്ദേഹം കണ്ടോ അണ്ണാ, എന്തൊരു സ്നേഹമാണ്, ഭാര്യ പോലും ചെയ്യുമോ ഇങ്ങനേ? എന്ന് ചോദിച്ചു. അന്ന് ആന്റണി ലാലിന്റെ ഡ്രൈവര്‍ മാത്രമാണ്. അങ്ങനെ ആന്റണിയും ലാലും തമ്മിലുള്ള സൗഹൃദം വളര്‍ന്നു. വിശ്വാസത്തിന്റെ പുറത്തുള്ള കെമിസ്ട്രിയായിരുന്നു അത്. ആന്റണിയുടെ അഭിപ്രായങ്ങള്‍ ലാല്‍ കേള്‍ക്കാനും മുഖവിലയ്ക്കെടുക്കാനും തുടങ്ങി. അതോടെ ആന്റണി എന്ന ഡ്രൈവറുടെ ഭാഗ്യ നക്ഷത്രം ഉദിച്ചുയര്‍ന്നു. മോഹന്‍ലാലിന്റെ പല ബിസിനസുകളിലും ആന്റണി ഭാഗമായി. പിന്നീട് അദ്ദേഹം നിര്മ്മാതാവുമായെന്നും അഷ്റഫ് പറയുന്നു.ഇന്ന് മോഹന്‍ലാലിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിന്റെ ഓഡിറ്റര്‍ സനല്‍കുമാറും ചേര്‍ന്നാണ്. ആന്റണിയുടെ വളര്‍ച്ചയില്‍ അസൂയാലുക്കള്‍ പല കഥകളും പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ അതൊന്നും അവര്‍ ഗൗനിക്കുന്നില്ലെന്നും ആലപ്പി അഷ്റഫ് പറയുന്നു. തനിക്കുണ്ടായ മറ്റൊരു അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. സംവിധായകന് ഫാസിലിന്റെ അനിയനാണ് ഖയസ്. പല സിനിമകളും നിര്‍മ്മിച്ചിട്ടുണ്ട്. ലാലുമായി നല്ല ബന്ധമാണ്. എന്റെ സുഹൃത്തായിരുന്നു. സിദ്ധീഖിന്റെ സംവിധാനത്തില്‍ ലാലിനെ നായകനാക്കി ഒരു സിനിമ അദ്ദേഹം നിര്‍മ്മിക്കാന്‍ ആഗ്രഹിച്ചു. മോഹന്‍ലാലും ഫഹദുമായിരുന്നു പ്രധാന താരങ്ങള്‍. ചേട്ടനും അനിയനും തമ്മിലുള്ള ബന്ധത്തിന്റെ കഥയായിരുന്നു. സിദ്ധീഖിന്റെ കഥ ലാലിന് ഇഷ്ടമായി. ഫഹദിനും ഇഷ്ടപ്പെട്ടു. എപ്പോഴാണ് വേണ്ടതെന്ന് പറഞ്ഞാല്‍ മതി വരാമെന്ന് ഫഹദ് പറഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നു.