കൊറോണ വൈറസ്: ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടത് ! മോഹൻലാൽ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടന്‍. മോഹൻലാൽ എന്നനടനിലുപരി സാമൂഹ്യപരമായ എല്ലാ പ്രേശ്നങ്ങളിലും തന്റേതായ നിലപാടുകളെ ശക്തമായി അവതരിപ്പിക്കാറുള്ള ആളാണ് മോഹൻലാൽ. താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയതാരത്തിന്റെ ഫെസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ഭയവും ആശങ്കയും അല്ല ജാഗ്രതയാണ് വേണ്ടതെന്ന് നിര്‍ദ്ദേശവുമായി താരം രംഗത്തെത്തിയിരിക്കുന്നത്.

ഫെയ്‌സ്ബൂക്കിലൂടെയാണ് മോഹന്‍ലാല്‍ പ്രതികരണം അറിയിച്ചത്. പ്രളയത്തെയും നിപയെയും അതിജീവിച്ചപോലെ കൊറോണ വൈറസിനെയും നമ്മള്‍ അതിജീവിക്കുമെന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ നിര്‍ണയം മെഡിക്കോസ് വിത്ത് ലാലേട്ടന്‍ എന്ന ഗ്രൂപ്പിന്റെ ജാഗ്രത നിര്‍ദ്ദേശവും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്നും ഒരു നോവല്‍ കൊറോണാ വൈറസ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തുവെന്നും ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടതെന്നും പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മള്‍, കൊറോണയും നമ്മള്‍ അതിജീവിക്കും. എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.ലാലേട്ടനൊപ്പം മലയാളത്തിന്റെ പ്രിയതാരം നിവിന്‍ പോളിയും ജാഗ്രത നിര്‍ദ്ദേശവുമായി രംഗത്ത് എത്തിയിട്ടുണ്ട്. വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തില്‍ കൊറോണ വൈറസ് സ്ഥീരീകരിച്ച സാഹചര്യത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചെക്കിങ്ങിലെ അപാകതകളെ പരോക്ഷമായി വിമര്‍ശിച്ച്‌ ഹരീഷ് പേരടി രംഗത്ത് വന്നിരിക്കുകയാണ്. തന്റെ സുഹൃത്ത് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ടെംപറേച്ചര്‍ ചെക്കിങ് തെര്‍മല്‍ സ്‌കാനിങ് അടക്കം വിധേയനായപ്പോള്‍ കൊച്ചി വിമാനത്താവളത്തില്‍ സ്വയം ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള ചെക്കിങ്ങുകള്‍ നടന്നതെന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സ്ഥിതി മാറിയിട്ടുണ്ട് എന്ന കമന്റുകള്‍ വന്നതോടെ “ഇതു വരെയും അയാളെ ആരും ആരോഗ്യ വകുപ്പില്‍ നിന്ന് ബന്ധപ്പെട്ടിട്ടില്ല”, “തൃശൂരില്‍ കിടക്കുന്ന കുട്ടിയും ഫുള്‍ ബോഡി സ്‌കാനിങ് കഴിഞ്ഞതാണ് എന്നാണ് അറിവ്.(തെര്‍മല്‍ സ്‌കാനിങ്)” എന്നും നടന്‍ മറുപടി കൊടുത്തിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഇന്നലെ ചൈനയില്‍ നിന്നും വന്ന ഒരു സുഹൃത്തുമായി ഫോണില്‍ സംസാരിച്ചു.ഡല്‍ഹിയില്‍ ഇറങ്ങിയ അദ്ദേഹത്തെ ടംപറേച്ചര്‍ ചെക്കിങ് തെര്‍മല്‍ സ്‌കാനിങ്ങും ഫോം ഫില്ലപ്പും ആണ് നടന്നത്.അവിടെ നിന്ന് കൊച്ചിയിലെ ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ ഇറങ്ങിയ അയാള്‍ അവിടെയുള്ള കൗണ്ടറിലേക്ക് അങ്ങോട്ട് പോയി ആവിശ്യപ്പെട്ടപ്പോളും ഇതേ കാര്യങ്ങളാണ് നടന്നത്..(ആവിശ്യപ്പെട്ടിലെങ്കില്‍?) ഇനിയും ഞാന്‍ ആരോടെങ്കിലും പറയേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോള്‍ വേണ്ട അവിടുത്തെ റിപ്പോര്‍ട്ട് ഇങ്ങോട്ട് വരും എന്നാണ് പറഞ്ഞത്.ഇത് ആരെയും കുററപ്പെടുത്താനല്ല..ഇതാണ് ഇവിടെ നടക്കുന്നത് എന്ന് അറിയിച്ചു എന്ന് മാത്രം.