spot_img

നമീബിയയില്‍ നിന്നെത്തിയ ചീറ്റുപ്പുലികള്‍ക്ക് പേര് നിര്‍ദേശിക്കാം; സംസ്‌കാരത്തോട് ചേര്‍ന്ന് നില്‍ക്കണമെന്ന് പ്രധാനമന്ത്രി

ആഫ്രിക്കയിലെ നമീബിയയില്‍ നിന്ന് ഇന്ത്യന്‍ മണ്ണിലെത്തിച്ച ചീറ്റപ്പുലികള്‍ക്ക് പേര് നിര്‍ദേശിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സംസ്‌കാരത്തോട് ചേര്‍ന്നു നില്‍ക്കുന്ന പേരായിരിക്കണമെന്നും മോദി നിര്‍ദേശിച്ചു. മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റിയും നിര്‍ദേശങ്ങള്‍ നല്‍കാം. മൃഗങ്ങളെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. മന്‍ കീ ബാത്തിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകളെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടത്. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്റീന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് സൈ്വര്യ വിഹാരത്തിന് വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

നമീബിയയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് 8 ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഗ്വാളിയാര്‍ വിമാനത്താവളത്തിലെത്തിയത്. ടെറ ഏവിയ എന്ന മൊള്‍ഡോവന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് ചീറ്റകള്‍ ഇന്ത്യയിലേക്ക് പറന്നിറങ്ങിയത്. മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലായിരുന്നു വിമാന യാത്ര. ഡോക്ടര്‍മാരടക്കം വിദഗ്ധ സംഘവും കൂടയുണ്ടായിരുന്നു.

More from the blog

തന്നെ മോഡി എന്ന് വിളിച്ചാല്‍ മതി, ജി ചേര്‍ത്ത് വിളിക്കുന്നത് ജനങ്ങളില്‍ നിന്ന് അകലമുണ്ടാക്കുന്നു; ബിജെപി എംപിമാരോട് നരേന്ദ്ര മോഡി

തന്നെ മോഡിജി എന്ന് വിളിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബിജെപി എംപിമാരോട് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദിയുടെ നിര്‍ദേശം.പേരിനൊപ്പം ബഹുമാനത്തോടെ ജി ചേര്‍ത്തുള്ള വിശേഷം ഒഴിവാക്കാനാണ്...

തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രേവന്ദ് റെഡ്ഡി; സെക്രട്ടറിയേറ്റിലേത്തിയ മുഖ്യമന്ത്രിയെ സ്വീകരിച്ചത് പൂജ ചെയ്ത്-വിമര്‍ശനം

തെലങ്കാന മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തതിന് പിന്നാലെ സെക്രട്ടറിയേറ്റില്‍ എത്തി മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. മുഖ്യമന്ത്രിയെ പൂജാരിമാര്‍ പൂജ ചെയ്താണ് സെക്രട്ടറിയേറ്റിലേക്ക് സ്വീകരിച്ചത്. മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്ന രേവന്ദ് റെഡ്ഡിക്ക് ചുറ്റും നിന്ന് പൂജ...

പട്ടിക ജാതി വികസനത്തിനായുള്ള 71,686 കോടി ചെലവഴിക്കാതെ പാഴാക്കി; ഒടുവില്‍ സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍, ഇത് അനീതിയാണെന്ന് വി ശിവദാസന്‍ എംപി

ദില്ലി: പട്ടിക ജാതി വികസനത്തിനായുള്ള 71,686 കോടി ചെലവഴിക്കാതെ പാഴാക്കി കേന്ദ്രസര്‍ക്കാര്‍. പട്ടിക ജാതി വികസനത്തിനായുള്ള 71,686 കോടി ചെലവഴിക്കാതെ പാഴാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് കേന്ദ്ര സാമൂഹിക നീതി...

ജമ്മുകശ്മീരിലെ വാഹനാപകടത്തില്‍ 7 മരണം; മരിച്ചവരില്‍ നാല് മലയാളികളും, മൂന്ന് മലയാളികള്‍ക്കും പരിക്ക്

ദില്ലി: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് പേര്‍ മലയാളികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പാലക്കാട് സ്വദേശികളാണ് മരിച്ചതെന്നാണ്...