മിയ, ശ്രിയ ശരൺ – ഇവർ തമ്മിൽ ഒരു ബന്ധമുണ്ട്, അതെന്താണ് എന്ന് അറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മിയ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ജിമി ജോർജ് എന്നാണ് നടിയുടെ ശരിയായ പേര്. മലയാളത്തിനു പുറമേ തമിഴിലും താരം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു സ്മാൾ ഫാമിലി, ഡോക്ടർ ലവ്, ഈ അടുത്ത കാലത്ത് എന്നീ സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ചേട്ടായീസ് എന്ന ചിത്രത്തിലാണ് താരം ആദ്യമായി നായിക വേഷം അവതരിപ്പിക്കുന്നത്. പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ താരം അവതരിപ്പിച്ചു. കഴിഞ്ഞ വർഷമായിരുന്നു താരം വിവാഹം കഴിച്ചത്. അശ്വിൻ ഫിലിം എന്നാണ് നടിയുടെ ഭർത്താവിൻ്റെ പേര്.

അതുപോലെതന്നെ മലയാളികൾക്ക് പ്രിയപ്പെട്ട മറ്റൊരു താരമാണ് ശ്രീയ ശരൺ. നിരവധി തമിഴ് സിനിമകൾ ഇവിടെ നമുക്ക് ഈ താരത്തെ സുപരിചിതമാണ്. വിജയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അഴകിയ തമിഴ് മകൻ എന്ന ചിത്രത്തിൽ നായികയായി എത്തിയത് ശ്രീയ സരൺ ആയിരുന്നു. ഇതിനു പുറമേ മമ്മൂട്ടിയും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പോക്കിരിരാജ എന്ന ചിത്രത്തിലൂടെ നായികയായി എത്തി. ഇതു കൂടാതെ മലയാളത്തിലെ എക്കാലത്തെയും വലിയ ബ്രഹ്മാണ്ട വിജയങ്ങളിൽ ഒന്നായിരുന്ന കാസനോവ എന്ന ചിത്രത്തിലും മോഹൻലാലിൻറെ നായികയായി എത്തിയത് ശ്രിയ ശരൺ ആയിരുന്നു. ഇപ്പോൾ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് താരം.

മിയ ജോർജ്, ശ്രീയ സരൺ – പ്രത്യക്ഷത്തിൽ ഇവർ തമ്മിൽ ഒരു ബന്ധവുമില്ല എന്ന് തോന്നും. ഇവർ ഒരുമിച്ച് ഒരു സിനിമകളിലും അഭിനയിച്ചിട്ടില്ല. ഒരു വേദികളിലും ഇവർ കണ്ടിട്ടില്ല. പിന്നെ ഇവർ തമ്മിൽ എന്താണ് ബന്ധം എന്നല്ലേ? പറഞ്ഞുതരാം. ഈ ബന്ധം കണ്ടുപിടിച്ചത് ആരാണ് എന്ന് അറിയുമോ? സമൂഹമാധ്യമങ്ങളിലെ ഓൺലൈൻ അമ്മാവന്മാർ ആണ് ഈ കണ്ടുപിടിത്തം നടത്തിയത്. എന്തായാലും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഈ കണ്ടുപിടുത്തം.

അടുത്തിടെ ആയിരുന്നു മിയ ഒരു ആൺകുഞ്ഞിന് ജൻമം നൽകിയത്. ലൂക്ക എന്നാണ് കുട്ടിക്ക് പേര് നൽകിയിരിക്കുന്നത്. എന്നാൽ ഗർഭിണിയാണെന്ന വിവരം താരം ആരാധകരിൽ നിന്നും മറച്ചുവെച്ചു. ഒരുപക്ഷേ അനാവശ്യമായ മീഡിയ പബ്ലിസിറ്റി വേണ്ട എന്ന് കരുതിയത് കൊണ്ടാവാം മിയ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഓൺലൈൻ മാധ്യമങ്ങൾ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണ് എന്ന് പേർളി മാണി വിഷയത്തിൽ നമ്മൾ കണ്ടതാണല്ലോ. ഇതുപോലെതന്നെ സമാനമായ ഒരു തീരുമാനമെടുത്ത് നടിയാണ് ശ്രീയ ശരൺ. താരത്തിന് ഒരു പെൺകുഞ്ഞ് ഉണ്ട്. ഏകദേശം ഒന്നര വയസ്സായി കുട്ടിക്ക്. എന്നാൽ അടുത്തിടെ മാത്രമാണ് താരം ഈ വിവരം ഔദ്യോഗികമായി പുറത്തു വിട്ടത്. അതുവരെ ആർക്കും ഈ വിഷയം അറിയില്ലായിരുന്നു. താരവും ഒരുപക്ഷേ അനാവശ്യമായ വീഡിയോ പബ്ലിസിറ്റി ആഗ്രഹിക്കാത്തത് കൊണ്ട് ആവാം ഇത്തരത്തിലൊരു തീരുമാനമെടുത്തത്.