വെള്ളയില്‍ തിളങ്ങി നടി മിയ; മാലാഖയെ പോലെ ഉണ്ടെന്ന് ആരാധകര്‍

ഒരു പിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് മിയ. വിവാഹശേഷമാണ് താരം അഭിനയത്തില്‍ നിന്നും മാറി നിന്നത്. എന്നാല്‍ അഭിനയം പൂര്‍ണമായും വിടാതെ താന്‍ വൈകാതെ തന്നെ തിരിച്ചെത്തുമെന്ന് മിയ നേരത്തെ പറഞ്ഞിരുന്നു. 2008 മുതല്‍ മലയാള സിനിമയില്‍ സജീവമായ താരം 2015 ല്‍ അനാര്‍ക്കലി എന്ന ചിത്രത്തിലെ ഡോ.ഷെറിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് പ്രേക്ഷക ഹൃദയം കീഴടക്കിയ.

മുംബൈയില്‍ ജനിച്ച് വളര്‍ന്ന മിയ പരസ്യചിത്രങ്ങളില്‍ ആണ് ആദ്യമായി അഭിനയിച്ചത് പിന്നീട് അല്‍ഫോണ്‍സാമ്മ എന്ന ടെലിവിഷന്‍ പരമ്പരയിലെ മാതാവിന്റെ വേഷം ചെയ്തു. ഇതിനു ശേഷമാണ് താരം ബിഗ് സ്‌ക്രീനിലേക്ക് വരുന്നത് .

ഇതിനോടകം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്യാന്‍ താരത്തിന് കഴിഞ്ഞു. മുന്‍നിര നായകന്മാര്‍ക്കൊപ്പം തന്നെയായിരുന്നു മിയയും വേഷമിട്ടിരുന്നത്. നടിയായും സഹ നടിയായും തിളങ്ങിയ താരം വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഒരു ഇടവേള എടുക്കുകയായിരുന്നു. പിന്നാലെ ഒരിടവേളക്ക് ശേഷം റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി മിയ എത്തിയിരുന്നു.

ഇപ്പോള്‍ താരം പങ്കുവെച്ച ഫോട്ടോയാണ് വൈറല്‍ ആവുന്നത്. വെള്ള നിറത്തിലുള്ള
വെള്ള നിറത്തിലുള്ള ബ്ലൗസും , സ്‌കേര്‍ട്ടും , ഷോളും, ധരിച്ചാണ് താരം ചിത്രത്തില്‍ എത്തിയത്. വസ്ത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗോള്‍ഡന്‍ കളര്‍ വര്‍ക്കും വരുന്നുണ്ട്. ഒറ്റനോട്ടത്തില്‍ ഒരു മാലാഖയെ പോലെ ഉണ്ട് മിയയെ കാണാന്‍. നടിയുടെ സൗന്ദര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടും ആരാധകര്‍ എത്തിയിട്ടുണ്ട്.