മലയാളികളുടെ ഇഷ്ട താരമാണ് മിയ.രമേശ് പിഷാരടിക്കൊപ്പം അമൃത ടിവിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയം.പിഷാരടിയുടെ ചോദ്യത്തിന് മറുപടി പറയവേ ഭര്‍ത്താവിനെക്കുറിച്ചും അദ്ദേഹം തന്നെ സ്നേഹത്തോടെ വിളിക്കുന്ന പേരിനെ കുറിച്ചും നടി തുറന്ന് സംസാരിച്ചു.തന്റെ ഭര്‍ത്താവിന്റെ ശരിക്കും പേര് അശ്വിന് ഫിലിപ്പ് എന്നാണ്. വീട്ടുകാര്‍ അശ്വിന് എന്ന പേരിട്ടത് അദ്ദേഹത്തിന് ഇഷ്ടമായില്ല. പകരം ഫിലിപ്പെന്നു വിളിക്കാനാണ് ഇഷ്ടം. ഈ രണ്ടുപേരിന്റെയും ആദ്യത്തെ അക്ഷരം കൂട്ടിച്ചേര്‍ത്ത് അപ്പു എന്നാണ് അദ്ദേഹത്തെ വീട്ടില്‍ വിളിക്കുന്നത്. അങ്ങനെ വിളിക്കുന്നതില്‍ പുള്ളിയ്ക്ക് എതിര്‍പ്പില്ല. അതുപോലെ അദ്ദേഹം എനിക്കൊരു ചെല്ലപ്പേരിട്ടിട്ടുണ്ട്. അത് എനിക്കും ഇഷ്ടമാണെന്ന് നടി പറയുന്നു. മിയയുടെ ചെല്ലപ്പേര് എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് തന്നെ വാവേ എന്നാണ് ഭര്‍ത്താവ് സ്നേഹത്തോടെ വിളിക്കുന്നതെന്ന് നടി പറയുന്നു. ആ വിളി എനിക്ക് ഇഷ്ടമാണ്. മുന്‍പ് വീട്ടില്‍ മമ്മി വാവേ എന്ന് വിളിച്ചിരുന്നത് എന്നെയാണ്. ചേച്ചിക്ക് മൂന്ന് കുട്ടികള്‍ ജനിച്ചതോടെ ആ വിളി തീര്‍ന്നു. ഇപ്പോള്‍ മകന് ലൂക്കയും കൂടെ വന്നതോടെ മമ്മി അങ്ങനെ വിളിക്കാറില്ല. ആ സ്ഥാനം നമുക്ക് പോയി. അതേസമയം ഭര്‍ത്താവ് അങ്ങനെ വിളിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് മിയ പറയുന്നു.
കല്യാണത്തിന്റെ പിറ്റേ ദിവസം ഭര്‍ത്താവ് തനിക്കൊരു സമ്മാനം തന്നിരുന്നു. അതാണ് പുള്ളിയുടെ അടുത്ത് നിന്ന് കിട്ടുന്ന ആദ്യത്തെ സമ്മാനം. കല്യാണം കഴിഞ്ഞതിന്റെ തൊട്ട് അടുത്ത ദിവസം ഉറങ്ങി എഴുന്നേറ്റ് വന്നപ്പോള്‍ ജ്വല്ലറിയുടെ ഒരു ബോക്സ് തന്നു. ഇതെന്താ സംഭവമെന്ന് ചോദിച്ചപ്പോള്‍ അത് തുറന്നു നോക്കാന്‍ പറഞ്ഞു. നോക്കിയപ്പോള്‍ ഒരു നെക്ളേസും അതിന്റെ കമ്മലുമായിരുന്നു എന്നും മിയ പറയുന്നു.