ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. ഭാരോദ്വഹനത്തില്‍ മിരാഭായ് ചാനുവിനാണ് വെള്ളി മെഡല്‍. വനിതകളുടെ വെയ്റ്റ് ലിഫ്റ്റിങ്ങിലെ 49 കിലോ വിഭാഗത്തില്‍ വെള്ളി ഉറപ്പിച്ച് ഇന്ത്യയുടെ മീരാഭായ് ചാനു. 2020 ടോക്യോ ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണ് ഇത്. മണിപ്പൂരില്‍ നിന്നുള്ള താരമാണ് മീരാഭായ് ചാനു.
ഭാരോദ്വഹനത്തില്‍ കര്‍ണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത് ഇതാദ്യം. ഈ ഇനത്തില്‍ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. 2000ല്‍ സിഡ്നിയില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു.
ഭാരോദ്വഹന വേദിയില്‍ നിന്ന് ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നതായി ഒളിംപിക് മെഡല്‍ ജേതാവ് കര്‍ണം മല്ലേശ്വരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കായി ഇന്ന് മത്സരിക്കുന്ന മീരാബായ് ചാനു മികച്ച താരമാണ്. ഇന്ത്യന്‍ സംഘത്തില്‍ വനിതാ പ്രാതിനിധ്യം കൂടുന്നതില്‍ അഭിമാനമുണ്ടെന്നും സിഡ്നി ഒളിംപിക്സില്‍ ഭാരോദ്വഹനത്തില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരി പറഞ്ഞു.