കഴിഞ്ഞ മാസമാണ് നെറ്റ് ഫ്ളിക്സിൽ മിന്നൽ മുരളി എന്ന ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മറ്റൊരു ചിത്രത്തിനും ചെയ്യാത്ത തരത്തിൽ ഉള്ള പ്രമോഷൻ ആണ് നെറ്റ് ഫ്ലിക്സ് ഇതിന് കൊടുത്തത്. സ്ട്രീമിങ് ചെയ്ത പല രാജ്യങ്ങളിലും ഇപ്പോഴും ചിത്രം ആദ്യ അഞ്ചിൽ തുടരുകയാണ്. അന്താരാഷ്ട്ര പ്രേക്ഷകർ അടക്കം മികച്ച പ്രശംസയാണ് ചിത്രത്തിന് നല്കിയത്. ഇന്ത്യ എമ്പാടും ചിത്രം ഏറ്റെടുക്കുകയും ചെയ്തു.
ടോവിനോ തോമസും ഗുരുസോമസുന്ദരം അടക്കമുള്ള അഭിനയ പ്രതിഭകളെ പ്രേക്ഷകർ പ്രശംസകൊണ്ട് ചൊരിഞ്ഞു. വസിഷ്ഠ് ഉമേഷ് അവതരിപ്പിച്ച ജോസ് മോൻ എന്ന കഥാപാത്രവും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നതായിരുന്നു. ഈ കഥാപാത്രത്തിന് മാത്രം മറ്റൊരു ഫാൻസ് ഉണ്ട് എന്നതാണ് സത്യം. സോഫിയ പോൾ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതിലെല്ലാമുപരി ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ചത് സംവിധായകൻ ബേസിൽ ജോസഫിനാണ്.
സിനിമ പുറത്തിറങ്ങി ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതിൻറെ ആവേശം കുറയുന്നില്ല. മലയാളത്തിൻ്റെ സ്വന്തം സൂപ്പർഹീറോ ഇപ്പോൾ ചോദ്യപേപ്പറിലും ഇടം നേടിയിരിക്കുകയാണ്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ചോദ്യക്കടലാസിൽ ആണ് മിന്നൽ മുരളി ഇടം നേടിയത്. ചിത്രത്തിലെ വില്ലൻ ഷിബുവും ജോസ് മോനും അടക്കമുള്ള കഥാപാത്രങ്ങളും ഇതിലുണ്ട്.
സംവിധായകൻ ബേസിൽ ജോസഫ് തന്നെയാണ് ഈ ചോദ്യപേപ്പറുകൾ പങ്കുവെച്ചത്. രസകരമായ കമൻറുകൾ ആണ് ഇതിന് കിട്ടുന്നത്. പഴയ എഞ്ചിനീയറിംഗ് വിദ്യാർത്ഥി എന്ന നിലയിൽ ഇതിന് ഉത്തരം പറയാൻ താങ്കൾ ബാധ്യസ്ഥനാണ് എന്നും ചിലർ തമാശയായി പറയുന്നു. എന്തായാലും സംഭവം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.