എന്താണ് ഈ സൗന്ദര്യത്തിൻ്റെ രഹസ്യം? എംജി ശ്രീകുമാറിൻ്റെ ഭാര്യ നൽകിയ മറുപടി വൈറൽ, ഭർത്താക്കൻമാരെ സ്നേഹിക്കുന്ന എല്ലാ ഭാര്യമാരും ഇത് കേൾക്കണം

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ ഗായകൻ ആണ് എംജി ശ്രീകുമാർ. പണ്ടു മുതലേ മലയാളി കേട്ടു വളർന്ന പല പാട്ടുകളുടെയും പിന്നിൽ പ്രവർത്തിച്ചത് എംജി ശ്രീകുമാർ ആയിരുന്നു. മലയാളം ഗാനങ്ങളിലെ പല നിത്യ ഹരിത ഗാനങ്ങളും ഇപ്പോഴും എംജി ശ്രീകുമാറിന് സ്വന്തമാണ്. ഇപ്പോഴും മലയാളി കേട്ടു ആസ്വദിക്കുന്ന പല ഗാനങ്ങളും നമുക്ക് സമ്മാനിച്ചത് എംജി ശ്രീകുമാർ ആയിരുന്നു. ശ്രീക്കുട്ടൻ എന്നാണ് മലയാളി പ്രേക്ഷകർ അദ്ദേഹത്തെ വിളിക്കാറുള്ളത്. കേരളത്തിലുടനീളം നിരവധി ആരാധകരാണ് താരത്തിന് സ്വന്തമായുള്ളത്.

നിരവധി വർഷങ്ങൾ കൊണ്ട് മലയാള സിനിമാ മേഖലയിലെ ക്ലാസിക് ഗായകനായി വളർന്നു വന്ന താരമാണ് എംജി ശ്രീകുമാർ. അടിപൊളി ഗാനങ്ങളും മേലടി ഗാനങ്ങളും ഒരേ പോലെ പാടി പ്രേക്ഷകരെ രസിപ്പിക്കാൻ പ്രത്യേക കഴിവാണ് അദ്ദേഹത്തിനുള്ളത്. വിവിധ സ്റ്റേജ് പരിപാടികളിലും, സംഗീത ഷോകളിലും വിധി കർത്താവായ അദ്ദേഹം പങ്കെടുക്കാറുണ്ട്. ഐഡിയ സ്റ്റാർ സിംഗറിൽ അദ്ദേഹത്തിൻറെ സാന്നിധ്യം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും പ്രേക്ഷകർക്ക് ഏറെ പരിചിതയാണ്. മിക്ക സ്റ്റേജ് ഷോകളിലും ഇരുവരും ഒന്നിച്ച് എത്താറുമുണ്ട്. ഇരുവരുടെയും പ്രണയകഥയും പരസ്പര ബഹുമാനവും പല തവണ സോഷ്യൽ മീഡിയ ചർച്ച ചെയ്ത വിഷയമാണ്. പൊതുവേ അഭിനയത്തിൽ നിന്നും വേദിയിൽ നിന്നും മാറി നിൽക്കുന്ന എന്ന സ്വഭാവമാണ് ലേഖയുടെത്. ദീർഘ കാലം ഒന്നിച്ച് താമസിച്ച ഇരുവരും പിന്നീട് വിവാഹിതർ ആവുകയായിരുന്നു.

ഇപ്പോഴിതാ കൗതുകകരമായ ഒരു കാര്യം പ്രേക്ഷകരുടെ ശ്രദ്ധയിൽ പെട്ടിരിക്കുകയാണ്. എൻജിഒ ശ്രീകുമാറിൻറെ ഗാനം ആസ്വദിച്ചു കൊണ്ടിരിക്കുന്ന ഭാര്യയോട് ദീപക് ദേവ് ചോദിച്ച ചോദ്യമാണ് ഇപ്പോൾ വൈറലാകുന്നത്. എന്താണ് ഈ സൗന്ദര്യത്തിന് രഹസ്യം എന്നാണ് ദീപക് ദേവ് ലേഖയോട് ചോദിച്ചത്. സ്നേഹിക്കുന്ന ഭർത്താവ് ഉണ്ടെങ്കിൽ ഏതൊരു സ്ത്രീയും സുന്ദരി ആയിരിക്കും എന്നായിരുന്നു ദീപക് ദേവിന് ലേഖ നൽകിയ മറുപടി. ഈ മറുപടി എന്തായാലും ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. താൻ ഒന്നും ചെയ്യാതെ തന്നെ തനിക്ക് വേണ്ടതൊക്കെ ചെയ്യുന്ന ആളാണ് ശ്രീകുമാർ അവർ പറഞ്ഞു.