മലയാളം സിനിമകളിലൂടെ സുപരിചിതയായ നടിയാണ് മെറീന മൈക്കിൾ.തന്നെക്കുറിച്ച് നാട്ടുകാരും വീട്ടുകാരും ഒക്കെ ചിന്തിച്ചത് എന്താണെന്ന് വെളിപ്പെടുത്തുകയാണ് നടിയിപ്പോള്‍. കൗമുദി മൂവീസിനെ നല്കിയ പുതിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മെറീന.വാക്കുകൾ ഇതാണ്,’ചുരുണ്ട മുടി ഉള്ള എല്ലാവരും തീവ്രവാദിയോ, നക്സലേറ്റോ അല്ലെങ്കില്‍ അടിയും പിടിയും ഉണ്ടാക്കുന്ന ആളുകള്‍ ആണെന്നാണ് പൊതുവേ എല്ലാവരുടെയും വിചാരം. ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ എനിക്കൊരു എംഡി എം എ ലുക്കാണെന്ന് പറയാമെന്ന് തമാശ രൂപയാണ് മെറീന പറയുന്നു. അങ്ങനൊരു ഇമേജ് നേരത്തെ തന്നെ ലഭിച്ച് കഴിഞ്ഞു. അതുപോലെ ബോള്‍ഡ് കഥാപാത്രം കൂടി കിട്ടിയതോടെ ഞാനൊരു അഹങ്കാരിയാണെന്നും മുദ്രക്കുത്തപ്പെട്ടു.പ്ലസ് ടുവില്‍ പഠിക്കുന്ന സമയം വരെ ഞാന്‍ മുടി വല്ലാതെ ചീകി വലിച്ചു കെട്ടുകയും ശേഷം ഒരു തട്ടമിട്ടിട്ടാണ് നടക്കാറുണ്ടായിരുന്നത്. അന്നൊക്കെ എന്റെ മുടി എനിക്ക് ഇന്‍സെക്യൂരിറ്റി ഫീലാണ് തന്നിരുന്നത്. സ്കൂളില്‍ പഠിക്കുമ്പോള്‍ പലരും ചുരുളി എന്ന് വിളിച്ച് എന്നെ കളിയാക്കുമായിരുന്നു. മുടിയില്‍ ഇഷ്ടപ്പെടുന്ന ഒരു ഫാക്ടറും ഇല്ലായിരുന്നു. അമ്മ നല്ലോണം എണ്ണയൊക്കെ ഇട്ട് ചികീ തരും. എന്നാല്‍ അത് അഴിച്ചിട്ട് കഴിഞ്ഞാല്‍ ചുരുണ്ട് ഇങ്ങനെ കിടക്കും.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞാന്‍ തട്ടമിട്ട് തന്നെയായിരുന്നു നടന്നത്. ചെറിയ പ്രായത്തില്‍ ആരും ഇതുപോലെ ഒന്നും കളിയാക്കരുത്. എല്ലാവര്ക്കും അത് ഒരുപോലെ ഉള്‍ക്കൊള്ളാന്‍ ആയെന്ന് വരില്ല. എനിക്കന്ന് ഒരിക്കലും ഇത് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ആ പ്രായത്തില്‍ എന്റെ തലമുടി പുറത്താരും കണ്ടിട്ടുണ്ടാവില്ലെന്നും മെറീന പറയുന്നു. തട്ടമിട്ട് നടക്കുമ്പോള്‍ വീട്ടുകാര്‍ അങ്ങനെ അഭിപ്രായം ഒന്നും പറഞ്ഞിരുന്നില്ല. അപ്പനും അമ്മയുമൊക്കെ എല്ലാത്തിനും അഭിപ്രായം പറയുന്നവരൊന്നുമല്ല. പക്ഷേ നാട്ടുകാര്‍ക്കാണ് കുഴപ്പം മുഴുവന്‍. ഇപ്പോള്‍ സിനിമയില്‍ കഥാപാത്രങ്ങള്‍ കിട്ടുന്നതിനാണ് കുഴപ്പം. ചില ആളുകള്‍ മാറി ചിന്തിക്കുമ്പോള്‍ എനിക്ക് അവസരം കിട്ടും. പക്ഷേ മുടി ഇങ്ങനെ ആയതുകൊണ്ട് കഥാപാത്രം ചെയ്യാന്‍ സമയം കൂടുതല്‍ വേണ്ടി വരുമെന്ന് ചിന്തയാണ് ഭൂരിഭാഗം പേര്‍ക്കും.