മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മേഘ്ന രാജ്. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാളത്തിൽ അരങ്ങേറിയത്. വിനയൻ ആയിരുന്നു യക്ഷിയും ഞാനും എന്ന ചിത്രം സംവിധാനം ചെയ്തത്. തുടർന്ന് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ അഞ്ജലി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. വികെ പ്രകാശ് ആയിരുന്നു ബ്യൂട്ടിഫുൾ സംവിധാനം ചെയ്തത്.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മേഘ്ന സജീവ സാന്നിധ്യമായിരുന്നു. കന്നട നടൻ ആയിരുന്നു ചിരഞ്ജീവി സർജ ആയിരുന്നു മേഘ്നയുടെ ഭർത്താവ്. കഴിഞ്ഞ ജൂൺ ഏഴാം തീയതിയാണ് ഹൃദയാഘാതത്തെതുടർന്ന് ചിരഞ്ജീവി നമ്മളെ വിട്ട് പിരിയുന്നത്. കഴിഞ്ഞ ഒക്ടോബർ 22ന് ഇവരുടെ ആൺകുഞ്ഞിന് മേഘ്ന ജന്മം നൽകി. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് മേഘ്നാ രാജ്. ഇപ്പോൾ ഭർത്താവിനൊപ്പം ഉള്ള ഒരു പഴയ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് മേഘ്ന രാജ്.
ഒരു സിനിമയുടെ ഷൂട്ടിങ്ങിന് പോകുന്നതിനു മുൻപ് ചിരഞ്ജീവിയെ യാത്രയാക്കുന്ന ചിത്രമാണ് മേഘ്ന ഇപ്പോൾ പുറത്തു വിട്ടത്. ജുഗാരി ക്രോസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിന് പോകുന്നതിന് മുൻപ് എടുത്ത ചിത്രമായിരുന്നു ഇത്. ശിവാഅർജുന എന്ന ചിത്രത്തിലാണ് ചിരഞ്ജീവി അവസാനമായി പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ മാർച്ച് 12ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. എന്നാൽ കൊറോണ വൈറസ് സാഹചര്യം കാരണം ഉടനെ തന്നെ ചിത്രം തിയറ്ററുകളിൽ നിന്നു പിൻവലിക്കുകയായിരുന്നു. കർണാടകയിൽ വീണ്ടും തീയറ്ററുകൾ തുറന്ന സാഹചര്യത്തിൽ ആദ്യം റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു ശിവാഅർജുന