
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മേഘ്നരാജ്. യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിലൂടെയാണ് മേഘ്നരാജ് മലയാളത്തിൽ അരങ്ങേറുന്നത്. തുടർന്ന് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ അഞ്ജലി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷം മലയാളത്തിൽ നിരവധി വേഷങ്ങൾ മേഘ്ന ചെയ്തു. ചെറുതും വലുതുമായ ഒട്ടേറെ മലയാള സിനിമകളുടെ ഭാഗമായി മേഘ്ന രാജ്.
മലയാളത്തിനു പുറമേ നിരവധി തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും മേഘ്നാരാജ് അഭിനയിച്ചിട്ടുണ്ട്. കന്നട നടനായിരുന്നു ചിരഞ്ജീവി സർജ ആയിരുന്നു മേഘ്നയുടെ ഭർത്താവ്. കഴിഞ്ഞ ജൂൺ മാസത്തിലാണ് ഹൃദയാഘാതത്തെതുടർന്ന് ചിരഞ്ജീവി നമ്മളെ വിട്ടു പിടിക്കുന്നത്. പിന്നീട് ഒക്ടോബർ 22ന് ഇവരുടെ ആദ്യത്തെ കുഞ്ഞിന് മേഖല ജന്മം നൽകുകയായിരുന്നു. ഒരു ആൺകുഞ്ഞിനു ആയിരുന്നു മേഘ്ന ജന്മം നൽകിയത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് മേഘ്ന രാജ്. തൻ്റെയും കുഞ്ഞിൻ്റെയും പുതിയ വിശേഷങ്ങൾ എല്ലാം തന്നെ മേഘ്ന നിരന്തരം ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്. കഴിഞ്ഞവാരം ആയിരുന്നു കുഞ്ഞിൻ്റെ തൊട്ടിലില് ശാസ്ത്ര ചടങ്ങ്. കുഞ്ഞിനെ ആദ്യമായി തൊട്ടിലിൽ കിടത്തുന്ന ചടങ്ങായിരുന്നു ഇത്. ഇതിനു ശേഷമായിരുന്നു മേഘ്നരാജ് ഔദ്യോഗികമായി മാധ്യമങ്ങളെ കണ്ടത്.
“ചീരു വീണ്ടും ജനിച്ചത് പോലെയാണ് എനിക്കിപ്പോൾ തോന്നുന്നത്. ചീരു പോയതിനു ശേഷം ആദ്യമായിട്ടാണ് ഞാൻ ഇത്ര സന്തോഷിക്കുന്നത്. അച്ഛനില്ലാത്ത വിഷമം ഒരിക്കലും അറിയിക്കാതെ ആയിരിക്കും ഞാനിവനെ വളർത്തുന്നത്, ദിവസവും രാത്രി ചീരുവിൻ്റെ ചിത്രത്തിലെ പാട്ടുകൾ ആണ് ഞാൻ ഇവന് പാടി കൊടുക്കാറുള്ളത്” – മേഘ്നരാജ് മാധ്യമങ്ങളോട് പറഞ്ഞു.