എവിടെ പോയാലും ആളുകള്‍ തന്നെ കളിയാക്കുകയാണ്; വിഷമത്തോടെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ മീശക്കാരന്‍ പറയുന്നു

എവിടെ പോയാലും ആളുകള്‍ തന്നെ കളിയാക്കുകയാണെന്ന് ബലാത്സംഗക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ടിക് ടോക്- ഇന്‍സ്റ്റാഗ്രാം താരം വിനീത്. തന്റെ പേരിലുള്ള കേസുകള്‍ വ്യാജമാണ് എന്നാണ് വിനീത് പറയുന്നത്.

ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുമ്പോഴായിരുന്നു സോഷ്യല്‍ മീഡിയയില്‍ മീശക്കാരന്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിനീത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സത്യം ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരാന്‍ കോടതിയ്ക്ക് മുന്നില്‍ നില്‍ക്കുന്നയാളാണ് താന്‍, ഏതാനും ദിവസങ്ങള്‍ക്കം കേസില്‍ തീരുമാനമാകും എന്നും വിനീത് വീഡിയോയില്‍ പറയുന്നു.

വീനീത് വീഡിയോയില്‍ പറയുന്നത്.-ഇത് പീഡന വീരനല്ലേ എന്ന രീതിയില്‍ എവിടെ പോയാലും ആളുകള്‍ ചോദിക്കുന്നു. മീശക്കാരന്‍ എന്നൊക്കെ പറഞ്ഞ് ട്രോള്‍ വന്നു, യൂട്യൂബില്‍ വൈറലായി.

കുറേപേര് എന്നെ വെച്ച് പണമുണ്ടാക്കി. 65 ദിവസത്തെ ഇടവേള കഴിഞ്ഞ് ഈ കഴിഞ്ഞ പതിമൂന്നാം തിയതി പുറത്തിറങ്ങി വിനീത് പറയുന്നു.
എല്ലാവരും പറയുന്നത് പണം വാങ്ങി, സാമ്പത്തിക ഇടപാട്, നഗ്‌ന ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി എന്നൊക്കെയാണ്.

എന്നാല്‍ എനിക്ക് എതിരെ പൊലീസ് സ്റ്റേഷനില്‍ ഈ രീതിയില്‍ കേസ് വന്നിട്ടില്ല. ഈയിടെയാണ് ഒരു വീട്ടമ്മ കേസ് കൊടുത്തു എന്ന തരത്തില്‍ വാര്‍ത്ത വരുന്നത്. ഇതുവരെ ഇത്തരം കേസുകള്‍ എന്റെ പേരില്‍ പുറത്ത് വന്നിട്ടില്ലെന്നും വിനീത് പറയുന്നു.

കുടുംബിനികളെയാണ് വിനീത് വലയില്‍ പെടുത്തുന്നത് എന്നാണ് എല്ലാരും പറയുന്നത്. എനിക്കും ഒരു കുടുംബമുണ്ട്. ട്രോളുകള്‍ കൊണ്ട് എനിക്കിപ്പോള്‍ എവിടേയും ഇറങ്ങാന്‍ പറ്റുന്നില്ലെന്നും വിനീത് പറഞ്ഞു.

എന്റെ സത്യാവസ്ഥ എവിടേയും ബോധ്യപ്പെടുത്താനും സാധിക്കുന്നില്ല. കാരണം കേസ് കോടതിയില്‍ ആണ്. കുറച്ച് ദിവസത്തിന് ഉള്ളില്‍ സത്യാവസ്ഥ പുറത്ത് വരും. സൗഹൃദത്തിനിടയില്‍ ഉണ്ടായ ഒരു പ്രശ്‌നത്തെ ഇതുവരെ വളര്‍ത്തിയതാണെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു

വിനീത് വിജയന്‍ വിവാഹിതനായി എന്ന വാര്‍ത്ത നിങ്ങളിലേക്ക് എത്തും. അല്ലാതെ പീഡിപ്പിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.കേസ് ഞാന്‍ ഒത്തുതീര്‍പ്പാക്കില്ല. എന്റെ ഭാഗത്ത് തെറ്റില്ല എന്ന് നിങ്ങളെ ഞാന്‍ മനസിലാക്കും എന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞു.

എന്റെ അമ്മയെ വരെ ചീത്ത വിളിക്കുന്ന കമന്റുകള്‍ ഉണ്ട്. അവരോടൊക്കെ എനിക്ക് പറയാനുള്ളത് ഞാന്‍ തെറ്റുകാരനല്ല എന്ന് അറിയുമ്പോള്‍, നിങ്ങളുടെ അമ്മയെ ഓര്‍ത്ത് നിങ്ങള്‍ വിഷമിക്കും എന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു.