ഏതാണ് ഈ 21-വയസ്സുകാരി, കണ്ടിട്ട് കണ്ണെടുക്കാന്‍ തോന്നുന്നില്ല; മീര ജാസ്മിന്റെ ചിത്രങ്ങള്‍ കണ്ട് സോഷ്യല്‍ മീഡിയ പറയുന്നു

മലയാളികളുടെ പ്രിയതാരമാണ് നടി മീര ജാസ്മിന്‍. വിവിധ ഭാഷകളില്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരത്തിന് സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

അത്തരത്തില്‍ ഇപ്പോഴിത താരം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ആണ് വൈറലാകുന്നത്. കണ്ടിട്ട് കണ്ണെടുക്കാന്‍ തോന്നുന്നില്ല എന്നാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറയുന്നത്.

41 വയസ്സായി എന്ന് കണ്ടാല്‍ തോന്നുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 21 കാരിയെ പോലുണ്ട് എന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
സരിന്‍ രാംദാസ് ആണ് ഫൊട്ടോഗ്രാഫര്‍. സ്‌റ്റൈലിസ്റ്റ് അസാനിയ നസ്രിന്‍. മേക്കപ്പ് ഉണ്ണി പി.എസ്. ലെഹങ്കയില്‍ അതിസുന്ദരിയായി മീര പ്രത്യക്ഷപ്പെടുന്നു.

അതേസമയം ഒരിടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മീര ജാസ്മിന്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷം മീര നായികയായി മലയാളത്തില്‍ അഭിനയിച്ച ചിത്രമാണ് ‘മകള്‍’.

എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ക്വീന്‍ എലിസബത്ത്’ ആണ് മലയാളത്തില്‍ മീരയുടെ പുതിയ ചിത്രം. നരേനും ഒരു പ്രധാന വേഷത്തിലെത്തുന്നു. ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തില്‍ എലിസബത്ത് ഏയ്ഞ്ചല്‍ എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്.

എലിസബത്തിന്റെ സുഹൃത്ത് അലക്‌സ് ആയി നരേന്‍ വേഷമിടുന്നു. യൈ നോട്ട് സ്റ്റുഡിയോസ് സംവിധാനം ചെയ്യുന്ന ‘ടെസ്റ്റ്’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴിലും തിരിച്ചെത്തുകയാണ് മീര.