മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി മീരാ ജാസ്മിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.സിനിമയിൽ തനിക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്ന് പറയാൻ ധൈര്യം കാണിച്ച നടിയാണ് മീര ജാസ്മിൻ.തിരക്കേറിയ നടിയായിരുന്ന മീര പതിയെ സിനിമാ രംഗത്ത് നിന്നും അകന്നു. തനിക്ക് നേരെ മോശം സമീപനം ഉണ്ടായിട്ടുണ്ടെന്ന് മീര തുറന്ന് പറഞ്ഞിട്ടുണ്ട്. തന്നെക്കുറിച്ച് പ്രചരിച്ച ഗോസിപ്പുകൾക്ക് കാരണമുണ്ടെന്നും മീര അന്ന് വ്യക്തമാക്കി. നടിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.അച്ചടക്കം പാലിക്കാത്ത നടിയല്ല ഞാൻ. എന്നോട് എന്തെങ്കിലുമൊക്കെ ഉദ്ദേശ്യം അവർക്കുണ്ടായിരിക്കാം. അവരുടെ ഉദ്ദേശ്യത്തിന് നിൽക്കാതെ വരുമ്പോൾ പറഞ്ഞ് പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ്. ഒരിക്കലും അച്ചടക്കം പാലിക്കാത്ത കുട്ടിയല്ല ഞാൻ. എന്നെ അച്ചടക്കത്തോടെ തന്നെയാണ് എന്റെ മാതാപിതാക്കൾ വളർത്തിയത്. മോശമായി എന്നോട് പെരുമാറാൻ വന്നാൽ ഞാൻ പ്രതികരിക്കും. റിയാക്ട് ചെയ്യാതെ പാവം പോലെ അയ്യോ എന്ന് പറഞ്ഞ് നിൽക്കുന്ന കുട്ടിയല്ല ഞാൻ. അവർക്കിട്ട് തട്ടിക്കളിക്കാനുള്ള പന്തല്ല ഞാൻ.
മുതിർന്ന നടിമാരിൽ നിന്നുൾപ്പെടെ ആദ്യ കാലത്ത് പല രീതിയിലുള്ള മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ചില സംവിധായകരിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഒന്നോ രണ്ടോ സംവിധായകരെന്ന് പറയാം. എനിക്ക് ആ സമയത്ത് ഒത്തിരി വിഷമം തോന്നിയിട്ടുണ്ട്. ഇതൊക്കെ ഇട്ടിട്ട് പോകാം, സിനിമയില്ലെങ്കിലും എങ്ങനെയും ജീവിക്കാം എന്ന തോന്നൽ വന്നിട്ടുണ്ട്. എന്റെ ക്യാരക്ടർ വെച്ച് എനിക്ക് ആരുടെയും അടിമയായി നിൽക്കാൻ പറ്റില്ല. ഈശ്വരനിൽ എല്ലാം സമർപ്പിച്ച് ചെയ്യുന്ന കുട്ടിയാണ്.എല്ലാവരെയും ബഹുമാനിക്കുന്നു. പക്ഷെ നമ്മളെ ചൂഷണം ചെയ്യാൻ വന്നാൽ എനിക്ക് അംഗീകരിച്ച് കൊടുക്കാൻ പറ്റില്ല. പുതിയതായി വന്ന ആർട്ടിസ്റ്റായതിനാൽ നമുക്ക് വേറെ വഴിയില്ല എന്ന ധാരണ കൊണ്ടായിരിക്കാം അവരങ്ങനെ ചെയ്യുന്നത്. അന്നും എന്റേതായ രീതിയിൽ ഞാൻ ഫൈറ്റ് ചെയ്യുമായിരുന്നു. ദൈവമായിരിക്കും എന്നെ അങ്ങനെ ചെയ്യിക്കുന്നത്.