മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മീനാക്ഷി. അമർ അക്ബർ അന്തോണി എന്ന മലയാള ചിത്രത്തിലൂടെയാണ് മീനാക്ഷി അരങ്ങേറുന്നത്. തുടർന്ന് മോഹൻലാൽ നായകനായ ഒപ്പം എന്ന ചിത്രത്തിലും മീനാക്ഷി അഭിനയിച്ചു. പിന്നീട് നിരവധി മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ മീനാക്ഷി പ്രത്യക്ഷപ്പെട്ടു.
ഇപ്പോൾ ടെലിവിഷൻ മേഖലയിലാണ് താരം കൂടുതൽ സജീവം. ഫ്ലവേഴ്സ് ടിവിയിലെ ടോപ് സിംഗർ എന്ന പരിപാടി അവതരിപ്പിക്കുന്നത് മീനാക്ഷി ആണ്. വളരെ മികച്ച അഭിപ്രായമാണ് മീനാക്ഷിയുടെ അവതരണത്തിന് ലഭിക്കുന്നത്. ധാരാളം മലയാളികൾ കാണുന്ന ഒരു പരിപാടിയാണ് ടോപ് സിംഗർ. അതുകൊണ്ടുതന്നെ അവരുടെ വീട്ടിലെ ഒരംഗത്തെ പോലെയാണ് മീനാക്ഷി ഇപ്പൊൾ.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് മീനാക്ഷി. മീനാക്ഷി പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ ഉടനടി തന്നെ ഏറ്റെടുക്കാൻ ഉണ്ട്. മീനാക്ഷിയുടെ ചിത്രങ്ങളിൽ വളരെ മികച്ച അഭിപ്രായങ്ങളാണ് വരാറുള്ളത്. ഇപ്പോൾ മീനാക്ഷി പങ്കുവെച്ചിരിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്.
വിലകൂടിയ ഒരു കാറിനൊപ്പം നിന്നുള്ള ഫോട്ടോ ആണ് മീനാക്ഷി പങ്കുവെച്ചത്. “ക്യാഷ് നോക്കിയില്ല, പുതിയത് തന്നെയാണ് മേടിച്ചു” – ഇതായിരുന്നു മീനാക്ഷി ചിത്രത്തിനു നൽകി അടിക്കുറിപ്പ്. ധാരാളം ആളുകൾ കമൻറുകളിൽ എത്തുന്നുണ്ട്. പുതിയതായി വാങ്ങിച്ചത് കാർ ആണോ അതോ ഡ്രസ്സ് ആണോ എന്നാണ് പലരും ചോദിക്കുന്നത്. ഇതിനു മറുപടി മീനാക്ഷി തന്നെ രംഗത്തെത്തിയിട്ടുണ്ട്.
“ഡ്രസ്സ് ആണ് ചേട്ടാ, അല്ലാതെ കാർ ഞാൻ എവിടുന്നു വാങ്ങാൻ ആണ്? കാർ വേറെ ഒരു അങ്കിളിൻറെ ആണ്” – ഇതായിരുന്നു മീനാക്ഷി നൽകിയ മറുപടി. അടുത്തിടെ വരിക്കാശ്ശേരി മനയിൽ നിന്നും മീനാക്ഷി എടുത്ത ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. “വീട് കെഎം ഷാജി വാങ്ങിയാലോ” എന്നായിരുന്നു ഒരാൾ ഇട്ട കമൻറ്. “ഞാൻ പോയപ്പോൾ അത് വരിക്കാശ്ശേരി മന ആയിരുന്നു” – ഇതായിരുന്നു മീനാക്ഷി നൽകിയ മറുപടി.