ബാലതാരമായി സിനിമയിലെത്തി ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്ത കുട്ടി താരമാണ് മീനാക്ഷി അനൂപ്. താരത്തിന്റെ ചിത്രം അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തു എന്ന കഥാപാത്രവും, ഒപ്പം എന്ന സിനിമയിലെ നന്ദിനി എന്ന കഥാപാത്രവും മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ച മീനാക്ഷി റിയാലിറ്റി ഷോയിലെ അവതാരിക കൂടിയാണ്. അവതാരികയായി എത്തിയതോടെയാണ് മലയാളികള്‍ക്കിടയില്‍ താരം കൂടുതല്‍ പ്രിയങ്കരിയാകുന്നത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന് യൂട്യൂബ് ചാനലുമുണ്ട്. ഇപ്പോഴിത തനിക്ക് പറ്റിയെ ചതി വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് താരം,തന്റെ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തവരില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷി.
മീനാക്ഷി അനൂപ് എന്ന പേരിലുണ്ടായിരുന്ന യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തിരുന്നവര്‍ അതില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ നല്ലൊരുഭാഗവും എടുത്തെന്നും തന്റെ പേരില്‍ ലഭിച്ച പ്ലേ ബട്ടണ്‍ പോലും തന്നില്ലെന്നും മീനാക്ഷി ആരോപിക്കുന്നു.
ഇ.മെയില്‍ ഐഡിയും പാസ് വേര്‍ഡുമെല്ലാം അവര്‍ തന്നെയാണ് ക്രിയേറ്റ് ചെയ്തത്. രണ്ടു ലക്ഷത്തോളം ഫോളോവേഴ്സും ആയി. അവര്‍ തന്നെയാണ് വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും അപ്ലോഡ് ചെയ്യുന്നതും. കിട്ടിയ പ്ലേ ബട്ടന് പോലും തന്നില്ല’. മീനാക്ഷിയും കുടുംബവും പറയുന്നു.
ആദ്യമൊക്കെ സാരമില്ല എന്നുകരുതി നിന്നു. പക്ഷേ ഇപ്പോള്‍ കോട്ടയം എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മീനാക്ഷിയുടെ പിതാവ് അനൂപ് പറയുന്നു.വ്യക്തിപരമായി അറിയാവുന്നവരുമായി മാത്രമേ പാര്‍ട്ണര്‍ഷിപ്പില്‍ വീഡിയോ തുടങ്ങാവൂ എന്നും മീനാക്ഷിയുടെ പിതാവ് പറയുന്നു.
മീനാക്ഷി പുതുതായി തുടങ്ങിയ ചാനലില്‍ പങ്കുവച്ച ആദ്യ വീഡിയോയിലൂടെയായിരുന്നു ഇക്കാര്യങ്ങള്‍ ആരാധകരെ അറിയിച്ചത്.