മീനാക്ഷി എന്തുകൊണ്ടാണ് അമ്മയ്ക്കൊപ്പം പോകാതെ ദിലീപിനൊപ്പം പോയത്? കാരണം ഇതാണ്, കണ്ടെത്തിയത് സോഷ്യൽ മീഡിയ

ഒരു സിനിമാതാരം അല്ലെങ്കിലും പല സിനിമ താരങ്ങളേക്കാൾ പ്രശസ്തി ലഭിക്കുന്ന താരമാണ് മീനാക്ഷി ദിലീപ്. മീനാക്ഷിയുടെ വാർത്തകളെല്ലാം തന്നെ മലയാളികൾ ഇരു കൈയ്യും നീട്ടി ആണ് സ്വീകരിക്കുന്നത്. ദിലീപ്-മഞ്ജുവാര്യർ ജോഡികളുടെ ഏകമകളാണ് മീനാക്ഷി. 2000 വർഷത്തിലായിരുന്നു മീനാക്ഷി ജനിച്ചത്. പിന്നീടങ്ങോട്ട് മീനാക്ഷിയുടെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും മലയാളികൾ ഇരു കൈയ്യും നീട്ടി ആയിരുന്നു സ്വീകരിച്ചത്. ഇപ്പോൾ മലയാളികൾക്ക് അവരുടെ വീട്ടിലെ ഒരംഗത്തെ പോലെയാണ് മീനാക്ഷി കുട്ടി.

മീനാക്ഷി എപ്പോഴായിരിക്കും മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നത് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ മകൾക്ക് അഭിനയിക്കാൻ താല്പര്യം ഇല്ല എന്നും അവളുടെ പേരിനൊപ്പം ഡോക്ടർ എന്നു ചേർത്തു കാണാനാണ് തനിക്ക് ആഗ്രഹമെന്നും ദിലീപ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ചെന്നൈയിലെ ഒരു മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠിക്കുകയാണ് മീനാക്ഷി. മീനാക്ഷി എന്നെങ്കിലും സിനിമയിൽ എത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് മലയാളി പ്രേക്ഷകർ. എന്തായാലും ഇപ്പോൾ മറ്റൊരു കാര്യമാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മീനാക്ഷിയും അമ്മയും നിൽക്കുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മീനാക്ഷിയുടെ കുട്ടിക്കാലത്തെ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. അമ്മയെ കെട്ടി പിടിച്ചു നിൽക്കുന്ന ചിത്രമായിരുന്നു ഇത്. മഞ്ജുവാര്യർ ഫാൻസ് ക്ലബ് ആണ് ചിത്രം പുറത്തുവിട്ടത്. അതിനുശേഷം ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി. ഇനി എപ്പോഴാണ് ഇതുപോലെ അമ്മയെയും മകളെയും ഒരുമിച്ച് ഒന്ന് കാണാൻ കഴിയുന്നത് എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. ആരാധകർ മാത്രമല്ല മലയാളി സിനിമാ പ്രേക്ഷകരും ഇതുപോലെ ഒരു ചിത്രം വീണ്ടും കാണുവാൻ തന്നെയാണ് ആഗ്രഹിക്കുന്നത്.

എന്നാൽ ഈ ചിത്രത്തിനു താഴെ നിരവധി ആളുകൾ ആയിരുന്നു കമൻറ് ചെയ്തു കൊണ്ട് എത്തിയത്. മീനാക്ഷിയെ കാണാൻ ശരിക്കും ദിലീപിനെ പോലെ ഉണ്ട് എന്നും അച്ഛൻറെ അതേ ഛായ ആണ് ലഭിച്ചിരിക്കുന്നത് എന്നുമാണ് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്. ഒരു പക്ഷെ അതുകൊണ്ടായിരിക്കാം മീനാക്ഷി മഞ്ജുവിനൊപ്പം പോകാതെ ദിലീപിനൊപ്പം പോയത് എന്നും ഒരുകൂട്ടർ അഭിപ്രായപ്പെടുന്നു. അല്ലെങ്കിലും പെൺകുട്ടികൾക്ക് കൂടുതൽ സ്നേഹം അച്ഛനോട് ആയിരിക്കുമല്ലോ എന്നുമാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്. എഴുതാപ്പുറം വായിക്കുക എന്നത് മലയാളികളുടെ പൊതു ശീലം ആണല്ലോ. അറിയാത്ത വിഷയങ്ങളിൽ പോലും പല കഥകളാണ് മലയാളികൾ അടിച്ചു വിടുന്നത്. അതേ സ്വഭാവം തന്നെയാണ് ഈ വിഷയത്തിലും നമുക്ക് കാണാവുന്നത്.