അവള്‍ ആരേയും ഹേര്‍ട്ട് ചെയ്യാത്തയാളാണ്, നല്ല മോളാണ്; മകളെക്കുറിച്ച് ദിലീപ്

ആരാധകര്‍ ഏറെയുള്ള താരകുടുബം ആണ് ദിലീപിന്റെത്. ഇവരുടെ കുടുംബത്തിലെ കുഞ്ഞു വിശേഷം പോലും ശ്രദ്ധിക്കപ്പെടാറുണ്ട്. ദിലീപും മഞ്ജുവും തമ്മിലുള്ള വേര്‍പിരിയല്‍ പ്രേക്ഷകരെയും സങ്കടത്തില്‍ ആക്കിയിരുന്നു. എന്നാല്‍ ഇന്ന് രണ്ട് പേരും സിനിമാമേഘലയില്‍ സജീവമായി തന്നെ ഉണ്ട്. ദിലീപിന്റെയും മഞ്ജുവിന്റെയും പുത്രിയായ മീനാക്ഷിക്കും ആരാധകര്‍ ഏറെയാണ്. വിവാഹ മോചനത്തിന് ശേഷം മീനാക്ഷി അച്ഛനൊപ്പം ആയിരുന്നു.

ഇതുവരെ സിനിമകളിലൊന്നും മീനാക്ഷി അഭിനയിച്ചില്ലെങ്കിലും ഈ താരപുത്രിക്കും നിരവധി ആരാധകരാണ് ഉള്ളത്. ഈ അടുത്ത് താരത്തിന്റെ വിവിധ ചിത്രങ്ങള്‍ ആരാധകരിലേക്ക് എത്തിയിരുന്നു. ഇപ്പോള്‍ മകളെക്കുറിച്ചുള്ള ദിലീപിന്റെ വാക്കുകള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.


മീനൂട്ടിക്ക് അങ്ങനെ പ്രത്യേകിച്ച് ടേസ്റ്റൊന്നുമില്ല, കുഴപ്പമില്ല, അവള്‍ ആരേയും ഹേര്‍ട്ട് ചെയ്യാത്തയാളാണ്. ഒറ്റവാക്കില്‍ ചോദിച്ചാല്‍ നല്ല മോളാണെന്നായിരുന്നു ദിലീപിന്റെ വാക്കുകള്‍. അവള്‍ക്ക് അച്ഛന്റെ സ്വഭാവം കിട്ടിയിട്ടുണ്ട്, വളരെ ഡിപ്ലോമാറ്റിക്കാണെന്നായിരുന്നു അവതാരക പറഞ്ഞത്. ഓണപ്പരിപാടിക്കിടയിലായിരുന്നു ദിലീപിനോട് മീനാക്ഷിയെക്കുറിച്ച് ചോദിച്ചത്. സോഷ്യല്‍മീഡിയയിലൂടെ ഈ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഈ അടുത്താണ് മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ സജീവമായി തുടങ്ങിയത്. ദിലീപും കുടുംബവും സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലായിരുന്നു മുന്‍പ്. എന്നാല്‍ ഇപ്പോള്‍ പൊതു ചടങ്ങിലും മറ്റും ഈ താരകുടുബം പങ്കെടുക്കാറുണ്ട്. നാദിര്‍ഷായുടെ മകളുടെ വിവാഹത്തിന് മീനാക്ഷി തന്നെയായിരുന്നു താരം.
ഇതിന്റെ വീഡിയോയും ചിത്രങ്ങളുമായിരുന്നു കുറച്ചു ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നത്. ഇതിന് പിന്നാലെയാണ് ഐ മീനാക്ഷി ദിലീപ് എന്ന അക്കൗണ്ടും മീനാക്ഷി തുടങ്ങിയത്.