ഐഐഎം അഹമ്മദാബാദിൽ പഠിക്കാനാണ് ആണ് മധ്യ പ്രദേശിൽ നിന്നും പ്രഫുൽ ബിലോർ ഗുജറാത്തിലേക്ക് പോയത്. നിരവധി തവണ പരീക്ഷ എഴുതിയെങ്കിലും അവിടെ അവിടെ അഡ്മിഷൻ ലഭിച്ചില്ല. മറ്റൊരു താഴ്ന്ന റാങ്കിലുള്ള എംബിഎ കോളേജിലാണ് പ്രവേശനം ലഭിച്ചത്. തൃപ്തി ലഭിക്കാതെ പ്രഫുൽ ആ കോളേജ് വിട്ടിറങ്ങി.
താൻ പഠിക്കാൻ ആഗ്രഹിച്ച ഐഐഎം അഹമ്മദാബാദിലെ തെരുവിൻറെ മുന്നിൽ പ്രഫുൽ ഒരു താൽക്കാലിക ചായക്കടയിട്ടു. വീട്ടിൽ നിന്നും വാങ്ങിയ 8000 രൂപയായിരുന്നു മൂലധനം. വളരെ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന ഈ ചായക്കടക്കാരനെ വിദ്യാർത്ഥികൾ ശ്രദ്ധിച്ചു തുടങ്ങി. തൻറെ ആദ്യ ദിവസത്തെ ലാഭം ആയ 150 രൂപ കൊണ്ട് പ്രഫുൽ അവിടെ ഒരു യാത്ര തുടങ്ങുകയായിരുന്നു.
തുടക്കം ഒക്കെ ഒരുപാട് എതിർപ്പുകൾ നേരിടേണ്ടി വന്നെങ്കിലും പ്രഫുൽ അതൊന്നും കാര്യമാക്കിയില്ല. ഇന്ന് മുന്നൂറോളം സ്ക്വയർഫീറ്റുള്ള എംബിഎ ചായ വാലാ റസ്റ്റോറൻറ് ഉടമയാണ് പ്രഫുൽ. ഏതാണ്ട് ഇരുപതോളം ജീവനക്കാരാണ് ഈ യുവാവിന് കീഴിലുള്ളത്. 2019-20 സാമ്പത്തിക വർഷത്തിൽ ഏതാണ്ട് മൂന്ന് കോടിയിലധികം രൂപയായിരുന്നു സ്ഥാപനത്തിന് മൊത്തം വിൽപ്പന.
ഇപ്പോൾ ഐഐഎം അഹമ്മദാബാദിലെ വിദ്യാർത്ഥികൾക്ക് സംരംഭകത്വത്തെകുറിച്ച് ക്ലാസ്സ് എടുക്കാനും പ്രഫുൽ ക്ഷണിക്കപ്പെട്ടു. പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ ചെറുപ്പക്കാർക്കും ഉള്ള മാതൃകയാണ് പ്രഫുൽ. ഇന്ത്യയെ മുഴുവൻ തൻറെ റസ്റ്റോറൻറ് ശൃംഖല വ്യാപിപ്പിക്കണം എന്നാണ് ഈ യുവാവിൻ്റേ ആഗ്രഹം. ഇതിനായുള്ള കഠിന പരിശ്രമത്തിലാണ് ഈ യുവ സംരംഭകൻ.