നടന് മാത്യു തോമസിന്റെ ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റി റിലീസിന് ഒരുങ്ങുന്നു. നടി മാളവിക മോഹനനാണ് സിനിമയിലെ നായിക. ആല്വിന് ഹെന്റിയ സംവിധാനം ചെയ്ത സിനിമയുടെ പുറത്തുവന്ന പോസ്റ്ററും മറ്റും വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് മാത്യു തോമസ്.
സിനിമയില്‍ ഇന്റിമേറ്റ് സീന്‍ ഒന്നേയുള്ളൂ. ക്രിസ്റ്റി എന്ന കഥാപാത്രത്തിന് തന്നെക്കാള്‍ പ്രായം കൂടിയ ചേച്ചിയുടെ കഥാപാത്രത്തോടാണ് പ്രണയം. വെറുതെ ചെറിയ പ്രായത്തില്‍ തോന്നിയ പ്രണയമല്ല അത് . വയസ്സ് കൂടുന്തോറും അ പ്രണയം വളരുന്നത് സിനിമയില്‍ കാണിക്കുന്നുണ്ട്. ഇതില്‍ മാളവിക ചേച്ചിയുടെ കഥാപാത്രം വിവാഹമോചിതയാണ്. 2008 , 2010 കാലഘട്ടത്തില്‍ നടക്കുന്നതാണ് സിനിമ പറയുന്നത്.
ഞാനൊന്നും ആലോചിച്ചു കൂട്ടാതെ സംവിധായകന് വേണ്ടത് ചെയ്തുകൊടുക്കും. മോണിറ്റര്‍ പോലും നോക്കുന്നത് കുറവാണ്. സംവിധായകന് പറയുന്നത് അനുസരിച്ചാണ് നീങ്ങുന്നത് . പിന്നെ എന്റെ സംശയങ്ങള്‍ ചോദിക്കും. ക്രിസ്റ്റിയിലെ പോലെ ലവ് സ്റ്റോറി വന്നിട്ടില്ല എന്ന് തോന്നുന്നു. ക്രിസ്റ്റിയുടെ കഥ ഞാന്‍ പറഞ്ഞപ്പോള്‍ ചിലരൊക്കെ എന്നോട് പറഞ്ഞിരുന്നു തങ്ങള്‍ക്കും ഒരു ചേച്ചിയുടെ ഇത്തരത്തില്‍ ഇഷ്ടം ഉണ്ടായിരുന്നുവെന്നും പുറകെ നടന്നിരുന്നു എന്നൊക്കെ. എന്നാല്‍ എനിക്ക് അത്തരത്തില്‍ ഒരു പ്രണയം ഉണ്ടായിട്ടില്ല , ചെറിയ ക്രഷ് തോന്നിയിട്ടുണ്ട് തോമസ് പറഞ്ഞു.
ആല്‍വിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആര് ഇന്ദുഗോപനും ചേര്‍ന്നാണ്. ഒരു ഇടവേളക്ക് ശേഷം മാളവിക മോഹന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ക്രിസ്റ്റിയിലൂടെ സംഭവിക്കുന്നത്.