മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനിയായിരുന്ന ഡോ. എ.ജെ.ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. പ്രതിക്ക് കടുത്ത ശിക്ഷ തന്നെ വാങ്ങി നല്‍കണം എന്നാണ് മലയാളികള്‍ ഒന്നടങ്കം പറയുന്നത്.
എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നവര്‍ അധികം ആളുകളും പറയുന്നത് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടത് കൊണ്ടാണ് ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്തത് എന്നാണ്. പ്രതി കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതിനെയാണ് വിമര്‍ശിക്കുന്നത്.
ചോദിച്ച സ്ത്രീ ധനം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് താങ്ങാവുന്നതാണെങ്കില് / ആയിരുന്നെങ്കില്‍ അതില്‍ പ്രശ്നമില്ല എന്നൊരു ധ്വനി ഇവരുടെ ഈ വാക്കുകള്‍ക്കുണ്ട്. എന്നാല്‍ സ്ത്രീധനം എന്ന കണ്‍സപ്റ്റ് തന്നെ ക്രൈമാണ് എന്ന് പറയുകയാണ് ഡോക്ടറും ഇന്‍ഫോ ക്ലിനിക് സ്ഥാപകനുമായ മനോജ് വെള്ളനാട്.
സ്ത്രീധനം എന്ന കണ്‍സെപ്റ്റ് തന്നെ ക്രൈമാണ്. ആ ചിന്താഗതി തന്നെ അശ്ലീലമാണ്. അതിന്റെ അളവല്ല മാനദണ്ഡം എന്നാണ് മനോജ് പറയുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു മനോജ് ഇക്കാര്യം പറഞ്ഞത്.
പോസ്റ്റിങ്ങനെ-
എല്ലാവരും അയാള്‍ കൂടുതല്‍ സ്ത്രീധനം ചോദിച്ചതിനെയാണ് വിമര്‍ശിക്കുന്നതെന്ന് തോന്നുന്നു. ചോദിച്ചത് ആ കുട്ടിയുടെ വീട്ടുകാര്‍ക്ക് താങ്ങാവുന്നതാണെങ്കില് / ആയിരുന്നെങ്കില്‍ അതില്‍ പ്രശ്നമില്ല എന്നൊരു ധ്വനി അതിനുണ്ട്.
സ്ത്രീധനം എന്ന കണ്‍സെപ്റ്റ് തന്നെ ക്രൈമാണ്. ആ ചിന്താഗതി തന്നെ അശ്ലീലമാണ്. അതിന്റെ അളവല്ല മാനദണ്ഡം.
മനോജ് വെള്ളനാട്