മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം.തമിഴിൽ വൻഹിറ്റായി സംപ്രേക്ഷണം തുടർന്നുകൊണ്ടിരിക്കുന്ന പാണ്ടിയൻ സോഴ്സ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം.ഈ സീരിയലിലെ ലക്ഷ്മിയമ്മ എന്ന കഥാപാത്രത്തിന്റെ വിയോഗം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ആയിരുന്നു. ഈ പരമ്പര വലിയ ഒരു സന്ദേശം ആണ് നൽകുന്നതെന്ന് പറയുകയാണ് നടൻ മനോജ് കുമാർ. അദ്ദേഹത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.കേരളത്തിൽ സീരിയലുകൾ കാണുന്നതിൽ വീട്ടമ്മമാരും സാധാരണക്കാരും, റിട്ടയര്മെന്റിൽ ഇരിക്കുന്ന പുരുഷന്മാരും ഒക്കെയാണ് കൂടുതലും ആരാധകർ. ഈ വീട്ടമ്മ എന്ന് പറയുന്നത് വലിയൊരു ശക്തിയാണ്. അവർ സീരിയലുകൾ കാണുമ്പൊൾ പലർക്കും പരാതി കണ്ടേക്കാം. നമ്മൾ ചിന്തിക്കേണ്ട കാര്യം അവർക്ക് കിട്ടുന്ന റിലാക്സേഷൻ ടൈം ആണ്. അവരെ അക്കാര്യത്തിൽ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. സീരിയൽ ആണേലും സിനിമ ആണേലും സന്ദേശങ്ങൾ ഒന്നുമില്ല. അതൊരു എന്റർടെയിൻമെന്റ് ആണ്.
ഞാൻ പറഞ്ഞുവരുന്നത് സാന്ത്വനം സീരിയലിനെക്കുറിച്ചാണ്. സാന്ത്വനത്തിന്റെ സംവിധായകൻ ആദിത്യനുമായി വലിയ ബന്ധമാണ് എനിക്ക്. അത് കാണുന്ന ആളുകൾക്ക് എല്ലാവർക്കും ആ കഥ അറിയാം. ലക്ഷ്മിയമ്മ ആയിരുന്നു ആ കുടുംബത്തിന്റെ എല്ലാം. അവരുടെ സ്നേഹവും സങ്കടങ്ങളും എല്ലാമാണ് സീരിയൽ.സീരിയലിൽ അമ്മ മരിച്ച ദുഃഖം താങ്ങാൻ ആകാതെ കരയുന്ന മക്കളെയാണ് കാണിക്കുന്നത്. അവർക്ക് എല്ലാം അമ്മയായിരുന്നു. ഈ രംഗങ്ങൾ കണ്ടാൽ ഒരുപക്ഷേ അമ്മയെ നട തള്ളിയവർ പോലും അമ്മയെ തിരികെ കൊണ്ടുവന്നേക്കാം. അത്രയും നല്ല സന്ദേശമായിരുന്നു പരമ്പരയിൽ അടങ്ങിയത്. പിന്നെ ഈ സീരിയലിൽ കാണിക്കുന്നത് സഹോദര സ്നേഹമാണ്. അതും വലിയ സന്ദേശമാണ് ആരാധകർക്ക് നൽകുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.
മറ്റൊന്ന്,സീരിയൽ അല്ലെങ്കിൽ സീരിയൽ താരങ്ങളെ കുറിച്ച് പലർക്കും നല്ല അഭിപ്രായങ്ങൾ ആയിരിക്കില്ല. കലഹം, അവിഹിതം എന്നിങ്ങനെ പല കാര്യങ്ങളാണ് പലരും ചൂണ്ടി കാണിക്കുന്നത്. എന്നാൽ ഒരു സീരിയലിനെ ഡിപ്പെൻഡ് ചെയ്താണ് ഒരു ചാനലിന്റെ ഇൻകവും മുൻപോട്ട് ഉള്ള യാത്രയും ഒക്കെ നിശ്ചയിക്കുന്നത് എന്ന് പറയുകയാണ് നടൻ മനോജ് കുമാർ പറയുന്നുണ്ട്.നല്ല നല്ല പ്രോഗ്രാമുകളും, സിനിമകളും ഒക്കെയും ഈ ചാനൽസ് എടുക്കുന്നത് ഈ സീരിയലുകളിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടുകൂടിയാണ്.