പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്നാണ് പറയാര്. ഇത്തരം പ്രണയങ്ങള്‍ നമ്മള് കണ്ടതുമാണ്. വര്‍ഷങ്ങളോളം പരസ്പരം സ്നേഹിച്ച് നിന്നിട്ടും ഒന്നിക്കല് കഴിയാതെപോയ നിരവധി പേരുണ്ട്. എന്നാല്‍ അന്നും ഇന്നും ഒരേ പോലെ പ്രണയിച്ച് ജീവിച്ചവരും ഉണ്ട്. അതുപോലെ വിവാഹ ജീവിതത്തിലേക്ക് കടന്ന തിനുശേഷവും പ്രണയമെന്തെന്ന് തിരിച്ചറിഞ്ഞവരും ഉണ്ട്. ഒരിക്കലും പ്രണയത്തിന് നിറവും പ്രായവും ഭാഷയൊന്നും ഒരു പ്രശ്നമേയല്ല. ഇപ്പോള്‍ അത് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഒറീസ്സ സ്വതേഷി മനോജ് രഞ്ജനും അയര്‍ലന്റെ സ്വാതിഷിയായ ഹെലനും.
പരസ്പരം പരിചയപ്പെട്ട ഇവര്‍ പിന്നീട് അടുത്ത സുഹൃത്തുക്കള്‍ ആയി മാറുകയായിരുന്നു, ആ ബന്ധം പിന്നീട് പ്രണയത്തിലേക്ക് എത്തി. ഇന്നുവരെ പിരിക്കാന്‍ ആര്‍ക്കും കഴിയില്ല. നാലു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം വര്‍ക്കല ശിവഗിരിയില്‍ വച്ച് ഇരുവരും വിവാഹിതരായത്. പരസ്പരം മനസ്സിലാക്കി ഇവര്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
18 വര്‍ഷമായി വര്‍ക്കലയില്‍ യോഗ സെന്റര്‍ നടത്തുന്നു മനോജ്. എന്നാല്‍ ഇരുവരും ആദ്യമായി കാണുന്നത് നേപ്പാളില്‍ വെച്ചായിരുന്നു, ആ ബന്ധം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. വര്‍ക്കല ഗുരുദേവ സന്നിധിയില്‍ വെച്ചാണ് മനോജ് ഹെലിന്റെ കഴുത്തില്‍ താലി ചാര്‍ത്തിയത്.
ഇരുവരുടെയും വാക്കുകളിലേക്ക് : ഞാന്‍ വര്‍ക്കലയില്‍ വന്നിട്ട് പതിനെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞാന്‍ ഇപ്പോള്‍ ഹെലിനുമായി വര്‍ക്കലയില്‍ അതിശക്തി യോഗ ശാല നടത്തുകയാണ്. മുന്‍പ് ഞാന്‍ ഒരു സ്കൂളില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. ആ സമയത്ത് ആയിരുന്നു പുള്ളിക്കാരിയെ കണ്ട് മുട്ടിയത്. നാല് വര്‍ഷം ഒരുമിച്ചായിരുന്നു താമസം. ഇപ്പോള്‍ നമ്മള് കല്യാണം കഴിക്കാന്‍ തീരുമാനിക്കുക ആയിരുന്നു ഇവര്‍ പറഞ്ഞു.