മലയാള സിനിമയുടെ മിന്നും താരമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. അന്നും ഇന്നും അതേ പടി ആ തിളക്കം കാത്ത് സൂക്ഷിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സിനിമാ മേഘലയിലും സജീവമായ താരത്തിന് ഇന്ന് കൈനിറയെ ഓഫറുകളാണ്. ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് സിനിമയിലേക്ക് എത്തിയ മഞ്ജുവിന് ആരാധകര്‍ ഏറെയാണ്.
ഇപ്പോള്‍ തന്റെ ഗ്ലാമര്‍ ലുക്കിലുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. മുടി പഫ് ചെയ്ത് കെട്ടിയാണ് നടി ചിത്രത്തില്‍ ഉള്ളത്. ചിത്രം ഉഗ്രന്‍ എന്ന് പറയാതിരിക്കാന്‍ പറ്റില്ല. അത്രയ്ക്കും മനോഹരമായിട്ടാണ് ചിത്രത്തില്‍ താരം ഉള്ളത്. നടി പങ്കുവെയ്ക്കുന്ന ഓരോ ചിത്രങ്ങളിലും മഞ്ജു ചെറുപ്പമായി കൊണ്ടിരിക്കുകയാണ് എന്നാണ് ആരാധകര്‍ പറയുന്നത്.
മുമ്പും അടിപൊളി ചിത്രം താരം പങ്കുവെച്ചിരുന്നു. അന്നും ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. എല്ലാ ഫോട്ടോയിലും നല്ല ക്യൂട്ട് ആണ് മഞ്ജുവിനെ കാണാന്‍. പ്രായത്തെ തോല്‍പ്പിച്ച് കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
ആദ്യകാലം തൊട്ട് മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത മഞ്ജു ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. പിന്നീട് 1999-ല്‍ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.
നടന് ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യര്‍ സിനിമ അഭിനയം നിര്‍ത്തിയിരുന്നു. ശേഷം 14 വര്‍ഷങ്ങള്‍ക്കു ശേഷം 2012 ഒക്ടോബര്‍ 24-നാണ് മഞ്ജു വാര്യര്‍ വീണ്ടും അരങ്ങിലെത്തിയത്.