മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു, കുറെ നാളത്തെ ഇടവേളക്ക് ശേഷം മഞ്ജു സിനിമയിലേക്ക് എത്തിയത് ലേഡി സൂപ്പർസ്റ്റാർ ആയിട്ടാണ്, ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ താരത്തിന് നല്‍കിയത്.പുതിയ സിനിമയായ ചതുര്‍മുഖത്തിലാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സണ്ണി വെയ്നും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മഞ്ജു വാര്യരുടെ ലുക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയിലും സജീവമാണ്. അതീവ സന്തോഷത്തോടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ചിരിച്ചുല്ലസിച്ച് നില്ക്കുന്ന താരത്തെയാണ് ചിത്രങ്ങളില്‍ കാണുന്നത്.
ലുക്കിന്റെ കാര്യത്തില്‍ എന്നും അത്ഭുതപ്പെടുത്തുന്ന താരമായി വിശേഷിപ്പിക്കാറുള്ളത് മമ്മൂട്ടിയെയാണ്. എങ്ങനെ ഇത് സാധിക്കുന്നുവെന്ന് അദ്ദേഹത്തോട് ആരാധകര്‍ നിരന്തരം ചോദിക്കാറുണ്ട്. ഇപ്പോഴിതാ അതേ ചോദ്യം തന്നെയാണ് മഞ്ജുവിന് നേരെയും ഉയര്‍ന്നുവന്നിട്ടുള്ളത്. സ്റ്റൈലിഷ് ലുക്കില്‍ കൂളിങ് ഗ്ലാസ് വെച്ചുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം കഥാപാത്രവും ലുക്കും എന്ന കാര്യം അക്ഷരം പ്രതി പാലിക്കുകയാണ് മഞ്ജു വാര്യര്‍.നിരുപമയെ മലയാളത്തിന് സമ്മാനിച്ച സംവിധായകനായ
റോഷന് ആന്‍ഡ്രൂസും മഞ്ജു വാര്യരും ഇടവേളയ്ക്ക് ശേഷം ഒരുമിച്ചെത്തിയിരുന്നു. പ്രതി പൂവന്‍കോഴിയില്‍ മാധുരി എന്ന സെയില്‍സ് ഗേളായാണ് താരമെത്തിയത്. തങ്ങളില്‍ പലരും നേരിട്ട, കേട്ടറിഞ്ഞ, അനുഭവിച്ച കാര്യങ്ങളാണ് ചിത്രത്തില്‍ പറഞ്ഞതെന്ന് വ്യക്തമാക്കി നിരവധി പേരാണ് തന്നെ വിളിച്ചതെന്ന് താരം പറഞ്ഞിരുന്നു. താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി മാധുരി മാറിയിരുന്നു. പ്രതിപൂവന്‍ കോഴിക്ക് പിന്നാലെയായാണ് താരം പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തത്.