മകള്‍ കാരണമാണ് ഞാന്‍ വീണ്ടും സിനിമയിലെത്തിയത് ; നടി മഞ്ജു വാര്യര്‍

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ നടി മഞ്ജുവാര്യര്‍ തിരിച്ചുവന്നത്. വിവാഹ ശേഷമാണ് മഞ്ജു അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്. പിന്നീട് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ നൃത്തത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങി. ആദ്യം ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ വേദിയില്‍ വെച്ച് ചിലങ്കയണിഞ്ഞ് തന്റെ ആ പഴയ മുദ്രകള്‍ എല്ലാം ഒന്ന് ഓര്‍ത്തെടുത്തു. ശേഷം നിരവധി വേദികളില്‍ നൃത്തവുമായി മഞ്ജു എത്താന്‍ തുടങ്ങി. ഇതിനുപിന്നാലെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ആദ്യത്തതില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യാനും കഴിഞ്ഞു എന്നതാണ് മഞ്ജുവിന്റെ രണ്ടാംവരവിന്റെ പ്രത്യേകത. ഈ തിരിച്ചു വരവിലും ഭാര്യയും കാമുകിയും ആയെല്ലാം താരം തിളങ്ങി. തന്റെ രണ്ടാം വരവിലും ആദ്യത്തെ മഞ്ജുവിന് കൊടുത്ത അതേ സ്‌നേഹവും പരിഗണനയും പ്രേക്ഷകര്‍ താരത്തിനു കൊടുത്തു. നിമിഷ നേരം കൊണ്ട് തന്നെ തിരക്കുള്ള നടിയായി മാറാന്‍ വീണ്ടും മഞ്ജുവിന് കഴിഞ്ഞു. ഇടയ്ക്കിടെ നടിയുടെ വേറിട്ട ലുക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.


താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം ചതുര്‍മുഖം ആണ്. ഇപ്പോള്‍ നടി മഞ്ജു ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖമാണ് വൈറല്‍ ആവുന്നത്. ഇതിലൂടെ നടി പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നതിനിടെയായിരുന്നു നടിയുടെ വിവാഹം. പിന്നീട് നീണ്ട കാലത്തിനു ശേഷമാണ് സിനിമയിലേക്ക് താരം തിരിച്ചുവന്നത്. എന്നാല്‍ ഈ നീണ്ട പതിനാല് വര്‍ഷം സിനിമ ഇല്ലാതെ എങ്ങനെ പിടിച്ചുനിന്നു എന്നതായിരുന്നു അവതാരകയുടെ ചോദ്യം. എന്നാല്‍ ഈ ചോദ്യം തന്നോട് പലരും ചോദിച്ചു എന്നും എവിടെപ്പോയിരുന്നു, എങ്ങനെ ഒതുങ്ങിക്കൂടാന്‍ കഴിഞ്ഞു എന്നൊക്കെയുള്ള ചോദ്യം വന്നിരുന്നെന്ന് താരം പറുന്നു. എന്നാല്‍ ആ 14 വര്‍ഷം എന്നത് തനിക്ക് ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു മറിച്ച് സന്തോഷത്തിന്റെ ദിനങ്ങള്‍ തന്നെയായിരുന്നു.


ഞാന്‍ നൃത്തത്തിലൂടെയാണ് വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നത് . അതിന്റെ കാരണം എന്നത് എന്റെ മകളും മീനാക്ഷിയെ നൃത്തം പഠിപ്പിക്കാന്‍ വന്ന ടീച്ചറും ആണ്. അവര്‍ക്കൊപ്പം സമയം ചിലവിടാന്‍ ഞാന്‍ ഇരിക്കുമായിരുന്നു. അങ്ങനെ എന്റെ ഉള്ളിലും ഒരു ആഗ്രഹം ഉണ്ടായി , എന്നാല്‍ ചിലങ്ക അണിഞ്ഞപ്പോള്‍ ചെറിയൊരു പേടിയും ഭയവും ആയിരുന്നു മനസ്സില്‍. ഇത് ടീച്ചര്‍ക്ക് തന്നെ മനസിലായി. മഞ്ജു ഒന്നും തന്നെ മറന്നിട്ടില്ല കല ഇന്നും മഞ്ജുവിന്റെ മനസ്സിലും ശരീരത്തിലും ഉണ്ടെന്ന് പറഞ്ഞു ടീച്ചര്‍ അപ്പോള്‍ പറഞ്ഞു. ആ വാക്കുകള്‍ ആണ് എന്നെ ഇവിടം വരെ എത്തിച്ചത് എന്നും താരം കൂട്ടിച്ചേര്‍ത്തു.


അതേസമയം ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് മഞ്ജു. അന്ന് മഞ്ജുവാര്യര്‍ എന്ന നടിക്ക് പകരക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നും മലയാളികള്‍ക്ക് ഓര്‍ത്തിരിക്കാവുന്ന ഒത്തിരി ചിത്രങ്ങളുടെ ഭാഗമാകാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. ഇന്നും പഴയതു പോലെ തിരക്കുള്ള നടി ആയി മാറിക്കൊണ്ടിരിക്കുകയാണ് മഞ്ജു. അഭിനയം പോലെ പാട്ട് നൃത്തം അങ്ങനെ ഒന്നിലധികം മേഖലകളില്‍ കഴിവുള്ള വ്യക്തിയാണ് മഞ്ജു.