ഷൂ കെട്ടാനല്ലാതെ തല ഒരിക്കലും കുനിയാന്‍ ഇടവരരുത്; മഞ്ജു ഫോട്ടോസ്, എല്ലാത്തിനും പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് നടി

ഒന്നിനുപുറകെ ഓരോ സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയാണ് നടി മഞ്ജുവാര്യര്‍. രണ്ടാം വരവില്‍ കൈ നിറയെ ചിത്രങ്ങളാണ് നടിക്ക്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ആയിഷയിലെ ഗാനം ഈ അടുത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിലെ മഞ്ജുവിന്റെ നൃത്തവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു നടി കൂടിയാണ് മഞ്ജു.
ഇപ്പോഴിതാ മഞ്ജുവിന്റെ പുത്തന്‍ ലുക്കും പോസ്റ്റുകളും ആണ് ആരാധകര്‍ ഏറ്റെടുത്തത്.

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

ഷൂ കെട്ടാനല്ലാതെ തല ഒരിക്കലും കുനിയാന്‍ ഇടവരരുത്, എന്നാണ് മനോഹരമായ ഒരു ചിത്രം പങ്കിട്ടുകൊണ്ട് മഞ്ജു കുറിച്ചത്. എല്ലാം ക്ഷമയോടെ നിരീക്ഷിക്കാന്‍ പഠിക്കൂ, എല്ലാത്തിനും പ്രതികരണം അര്‍ഹിക്കുന്നില്ല എന്നും മഞ്ജു മറ്റൊരു ചിത്രത്തിനായി പങ്കിട്ട ക്യാപ്ഷനിലൂടെ പറയുന്നു. നിരവധി താരങ്ങളും ആരാധകരും ആണ് മഞ്ജുവിന്റെ പുത്തന്‍ ചിത്രവും ക്യാപ്ഷന്‍സും ഏറ്റെടുത്തത്.

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

മഞ്ജു ഏതു പോസ്റ്റ് പങ്കുവയ്ക്കുമ്പോഴും നിമിഷ നേരം കൊണ്ട് വൈറല്‍ ആവാറുണ്ട്. താരത്തിന്റെ പുത്തന്‍ ഫോട്ടോസും ഇപ്പോള്‍ കേരളക്കര ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നിന്ന മഞ്ജു പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. രണ്ടാം വരവില്‍ തമിഴ് ചിത്രങ്ങളിലും മഞ്ജു അഭിനയിച്ചു. ഇതുവരെ ചെയ്യാത്ത വേറിട്ട കഥാപാത്രങ്ങളും ഈ വരവില്‍ താരം പരീക്ഷിച്ചു. നടിയുടെ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത് .