
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു, കുറെ നാളത്തെ ഇടവേളക്ക് ശേഷം മഞ്ജു സിനിമയിലേക്ക് തിരിച്ച് എത്തിയത് ഒരു പിടി നല്ല സിനിമകളുമായാണ്, സിനിമയിലേക്ക് ഉള്ള താരത്തിന്റെ വരവ് എത്തി നിൽക്കുന്നത് ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലാണ്, ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ താരത്തിന് നല്‍കിയത്. സെലക്ടീവായാണ് മഞ്ജു സിനിമകള്‍ സ്വീകരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കായാണ് താന്‍ കാത്തിരിക്കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു.പുതിയ സിനിമയായ ചതുര്‍മുഖത്തിലാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.സണ്ണി വെയ്‌നും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.രഞ്ജിത്ത് കമല ശങ്കറും സലില്‍ വീയും ചേര്‍ന്നാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം തന്നെ ചിത്രംതിയേറ്ററുകളിലേക്കെത്തു മെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം മഞ്ജുവിന്റെ ലൂക്കിനെ പറ്റിയുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ചിരുന്നു മമ്മൂട്ടിക്ക് ശേഷം മഞ്ജുവോ എന്ന് ആരാധകൻ മഞ്ജുവിന്റെ ഫോട്ടോയ്ക്ക് താഴെ ഇട്ട കമന്റ് ആയിരുന്നു വൈറൽ ആയത്, ഇപ്പോൾ ഏവരെയും അമ്പരപ്പിച്ച കൊണ്ട് മഞ്ജു എത്തിയിരിക്കുകയാണ് തിരുവനതപുരത്ത് ജനക്കൂട്ടത്തിന്റെ ഇടയിൽ നിന്നും മഞ്ജു ksrtc ബസ്സിൽ ചാടി കയറിരിക്കുകയാണ്,ജനങ്ങൾ ആകെ അമ്പരന്നു പോയിരിക്കുകയാണ് ചതുർമുഖം ഷൂട്ടിങ്ങിന്റെ ലൊക്കേഷനാളിൽ നിന്നുമുള്ള വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്,
കാവിലെ ഭഗവതി ഇപ്പോൾ ലുക്കിൽ ആയിട്ടുണ്ടല്ലോ? എന്ന് വീഡിയോയ്ക്ക് ധാരാളം പേര് കമന്റ് ഇട്ടിട്ടുണ്ട്, ചുരുങ്ങിയ നേരം കൊണ്ടാണ് വീഡിയോ വൈറൽ ആയത്, വീഡിയോ ഇറങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മൂന്നു ലക്ഷത്തിൽ അധികം പേരാണ് വീഡിയോ കണ്ടത്. ജന കൂട്ടത്തിന്റെ ഇടയിൽ നിന്നും പെട്ടെന്ന് ബസ്സിലേക്ക് മഞ്ജു ഓടി കയറുകയാണ്.
കടപ്പാട്