മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ അതിൽ കൂടുതൽ വർണനയൊന്നും മഞ്ജുവാര്യർ എന്ന നടിക്ക് ആവശ്യമില്ല. അഭിനയിച്ച ഓരോ കഥാപാത്രങ്ങളും വർഷങ്ങൾ പിന്നിട്ടിട്ടും പ്രേക്ഷകഹൃദയത്തെ ഇപ്പോഴും നില നിൽക്കുന്നുണ്ടെങ്കിൽ അത് മഞ്ജു വാര്യർ എന്ന നടിയുടെ കഴിവുകൊണ്ട് തന്നെയാണ്. വിവാഹശേഷം സിനിമ ലോകത്തിൽ നിന്നും മാറി നിന്ന മഞ്ജു വീണ്ടും സിനിമയിലേക്ക് സജീവമായപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് കളഞ്ഞുപോയ എന്തോ ഒന്നാണ്. സത്യൻ അന്തിക്കാട് മുൻപ് മഞ്ജുവാര്യരെ കുറിച്ച് പറഞ്ഞത് വാശി കയറിയാൽ മഞ്ജുവാര്യരെ തോൽപ്പിക്കാൻ ആവില്ല എന്നാണ്.
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു തരുന്ന മഞ്ജു വാര്യർ എന്ന നടിയുടെ അഭിനയമികവ് എന്നും കാലം അതിശയത്തോടെ നോക്കി കണ്ടതാണ് ഒരിടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വന്നിട്ടും മലയാളികൾ എന്തുകൊണ്ട് മഞ്ജുവാര്യർ ഇരുകൈയും നീട്ടി സ്വീകരിച്ചത് മഞ്ജുവാര്യർ എന്ന നടി നൽകുന്ന അഭിനയ ചടുലതയാണ്.
സത്യൻ അന്തിക്കാട് മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത് തൂവൽ കൊട്ടാരം എന്ന സിനിമയിൽ സുകന്യ യോടൊപ്പം അഭിനയിക്കാൻ പറഞ്ഞ ആ പാവാടക്കാരി പല നിമിഷങ്ങളിലും സുകന്യയെക്കാളും മികച്ച നർത്തകി ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ സിനിമയിലെ കലാം മാസ്റ്റർ പോലും തോറ്റു പോയ കഥ. ഏതു സ്റ്റെപ്പുകളും സുഗന്യയെക്കാളും ചടുലതയോടെ മഞ്ജുവാര്യർ നിറഞ്ഞാടിയപ്പോൾ ഒരുഘട്ടത്തിൽ സംവിധായകനായ സത്യൻ അന്തിക്കാട് തന്നെ ഇത്ര അഭിനയിക്കേണ്ട എന്ന് പറയേണ്ടിവന്നു അവസ്ഥ പോലും ആ സിനിമയിൽ ഉണ്ടായിരുന്നു. ജന്മനാ കിട്ടിയ അഭിനയം എന്ന കലയോടുള്ള മഞ്ജു വാര്യർ എന്ന നടിയുടെ അഭിനിവേശം തന്നെയാണ് ഇന്നും അവരെ മലയാള സിനിമയുടെ ലേഡീസ് ലേഡീസ് സൂപ്പർസ്റ്റാർ ആകുന്നത്.