മലയാളത്തിന് ഒരു ലേഡി സൂപ്പർസ്റ്റാർ ഉണ്ടെങ്കിൽ അത് മഞ്ജു വാര്യർ ആണെന്ന കാര്യത്തിൽ സംശയമില്ല. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താരത്തിൻ്റെ വിവാഹം. വിവാഹത്തിനു ശേഷം മഞ്ജു കുടുംബ കാര്യങ്ങളിലേക്ക് ശ്രദ്ധ കൊടുത്ത് പിൻവാങ്ങി. പക്ഷേ അപ്പോഴും ആരാധകരുടെ മനസ്സിൽ മഞ്ജു മായാതെ നിന്നു.
പിന്നീട് ഏതാണ്ട് 14 വർഷത്തിനുശേഷമാണ് താരം സിനിമയിൽ സജീവമാകുന്നത്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിൻ്റെ തിരിച്ചുവരവ്. ചിത്രം പ്രേക്ഷകർ പ്രത്യേകിച്ച് കുടുംബപ്രേക്ഷകർ ഏറ്റെടുത്തതോടെ അതൊരു ശക്തമായ തിരിച്ചുവരവ് ആയി. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം.
ഇപ്പോഴിതാ താരത്തിൻ്റെ കുട്ടിക്കാലത്തു നിന്നുമുള്ള ഒരു ചിത്രമാണ് ശ്രദ്ധേയമാവുന്നത്. മികച്ച ഒരു നർത്തകി കൂടിയാണ് മഞ്ജു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകപ്പട്ടം സ്വന്തമാക്കിയിരുന്നു. തുടർച്ചയായ രണ്ടു വർഷം ഈ നേട്ടം കൈവരിക്കുക എന്ന അപൂർവ നേട്ടവും താരം സ്വന്തമാക്കിയിട്ടുണ്ട്. സല്ലാപത്തിലൂടെയായി രുന്നു അഞ്ജു നായികയായി അരങ്ങേറ്റം കുറിക്കുന്നത്.
ഇപ്പോൾ താരത്തോട് അനുബന്ധിച്ചുള്ള പഴയ ഒരു പത്രക്കുറിപ്പ് ആണ് ശ്രദ്ധനേടുന്നത്. നൃത്തത്തിൽ സ്കോളർഷിപ്പ് നേടിയ കുഞ്ഞു മഞ്ജുവിൻ്റെ വാർത്തയാണ് ഇത്. അഭിനയ തിരക്കിനിടയിലും നൃത്തത്തിനു വേണ്ടി ഉള്ള സമയം താരം കണ്ടെത്താറുണ്ട്. മഞ്ജു വിൻറെ അസുരൻ എന്ന തമിഴ് ചിത്രത്തിലെ പ്രകടനം വളരെ ഏറെ പ്രശംസ നേടിയിരുന്നു.