ചില ‘ആളുകൾ’ ആണ് അതിനെ മലിനമാക്കുന്നത്, മഞ്ജു വാര്യർ ഉദ്ദേശിച്ചത് ആരെ? സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ചൂടുപിടിക്കുന്നു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഞ്ജു വാരിയർ. പതിനാലു വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു താരം മലയാള സിനിമയിൽ വീണ്ടും സജീവമായത്. ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം ശക്തമായ തിരിച്ചുവരവ് നടത്തിയത്. സിനിമയിൽ ഉണ്ടായിരുന്ന രണ്ടു വർഷക്കാലം കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളായി മഞ്ജുവാര്യർ മാറി. രണ്ട് സ്റ്റേറ്റ് അവാർഡുകൾ ആയിരുന്നു താരം ഈ കാലയളവിൽ സ്വന്തമാക്കിയത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

സോഷ്യൽ മീഡിയയുടെ ഗുണങ്ങളെ കുറിച്ചും ദോഷങ്ങളെ കുറിച്ചുമാണ് മഞ്ജുവാര്യർ ഇപ്പോൾ പറയുന്നത്. ആദ്യമൊക്കെ സോഷ്യൽ മീഡിയ കൊണ്ട് വലിയ ഉപകാരങ്ങൾ ആയിരുന്നു ഉണ്ടായത് എന്നാൽ ഇപ്പോൾ അതിലേറെ ദോഷങ്ങളാണ് ഉണ്ടാകുന്നത്. ചില ആളുകളാണ് അതിനെ മലിനമാക്കുന്നത്. പലപ്പോഴും ഞാൻ പറയാത്ത കാര്യങ്ങളാണ് എൻറെ പേരിൽ പറഞ്ഞതായി ഞാൻ സോഷ്യൽ മീഡിയയിൽ കാണാറുള്ളത് – മഞ്ജു വാര്യർ പറയുന്നു.

രണ്ട് കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. ഒന്ന്, എൻറെ സിനിമയുടെ പ്രമോഷന് വേണ്ടി. രണ്ട്, എനിക്ക് എന്തെങ്കിലും പറയണം എന്ന് തോന്നുമ്പോൾ, അത് മാത്രം പറയും. അല്ലാതെ വ്യക്തിപരമായി ഞാൻ അധികം സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളല്ല – മഞ്ജു വാര്യർ ഓൺലൈൻ അഭിമുഖത്തിൽ പറയുന്നു. ചതുർമുഖം എന്ന സിനിമ ആയിരുന്നു താരം അഭിനയിച്ച അവസാനമായി പുറത്തിറങ്ങിയത്. എന്നാൽ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ ഈ ചിത്രം തിയേറ്ററിൽ നിന്നും പിൻവലിക്കേണ്ട അവസ്ഥ വന്നു. ഈ വിവരം താരം മാധ്യമങ്ങളെ അറിയിച്ചത് സോഷ്യൽ മീഡിയ വഴി ആയിരുന്നു.

ദി പ്രീസ്റ്റ് എന്ന ചിത്രത്തിൽ താരമായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരു അതിഥി വേഷമായിരുന്നു താരത്തിന് ചിത്രത്തിൽ ലഭിച്ചത് എങ്കിലും വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു അത്. മമ്മൂട്ടി ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു ഇത്. കൊറോണ കാലത്തിനു ശേഷം പ്രേക്ഷകർ വലിയ അളവിൽ തീയേറ്ററിൽ കയറിയത് ഈ ചിത്രത്തിനുവേണ്ടി ആയിരുന്നു.