ക്യാന്‍സറിനെതിരെ വലിയ പോരാട്ടം നടത്തി ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് നന്ദു മഹാദേവ് . കഴിഞ്ഞ ദിവസം ആയിരുന്നു നന്ദുവിന്റെ മരണ വാര്‍ത്ത പുറത്തുവന്നത്. പലര്‍ക്കും ഈ മരണവാര്‍ത്ത താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. എന്നും ചിരിച്ച മുഖവുമായി നിന്ന് തന്നോടൊപ്പം കൂടിയ ക്യാന്‍സറില്‍ നിന്നും മോചിതനാവാന്‍ നന്ദും തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശയായ നന്ദു കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് മരണപ്പെട്ടത്.
അതിജീവന സന്ദേശങ്ങളിലൂടെ നിരവധി ആളുകള്‍ക്കാണ് നന്ദു പ്രചോദനമായിരുന്നത്. ക്യാന്‍സറിനെതിരെ വലിയ പോരാട്ടം നടത്തിയ നന്ദു പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് ദുഖത്തില്‍ പങ്കുച്ചേര്‍ന്ന് എത്തിയത്. സോഷ്യല്‍ മീഡിയ വഴി നന്ദുവിന്റെ ഓര്‍മ്മ പങ്കുവെച്ചവരും നിരവധിയാണ്. നന്ദുവിന് എന്നും താങ്ങായിരുന്ന നടി സീമയും നന്ദുവിന്റെ ഓര്‍മ്മ പങ്കുവെച്ച് രംഗത്ത് വന്നിരുന്നു.
എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാന്‍ അറിഞ്ഞിരുന്നു.. ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവന് തിരിച്ചു നല്കണേയെന്നു. പക്ഷെ…. പുകയരുത്.. ജ്വാലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവര്‍ക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. എന്ന് ചോദിച്ചാണ് സീമ പോസ്റ്റ് പങ്കുവെച്ചത്.
മലയാള സിനിമയില്‍ നിന്നും ധാരാളം പേര് നന്ദുവിന് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ മലയാളത്തിന്റെ സൂപ്പര്‍താരം മഞ്ജു വാര്യരും നന്ദുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുന്നുണ്ട്. റെസ്റ്റ് ഇന്‍ പീസ് നന്ദു. കേരള കാന്‍ ക്യാംപയിന്റെ ഭാഗമായി നിനക്കൊപ്പം സമയം ചിലവിടാനായത് അഭിമാനമാണ്. എന്നെയടക്കം ഒരുപാട് പേര്‍ക്ക് പ്രചോദനമായതിന് നന്ദി എന്നാണ് മഞ്ജു കുറിച്ചത്.