സന്തൂര്‍ മമ്മി; മകള്‍ക്കൊപ്പമുള്ള ഫോട്ടോയുമായി മഞ്ജു പിള്ള, താരത്തിന്റെ ലുക്കിനെ കുറിച്ച് ആരാധകര്‍

ഒരു കാലത്ത് സിനിമയില്‍ സജീവമായിരുന്ന മഞ്ജു പിള്ള പിന്നീട് മിനിസ്‌ക്രീനിലേക്ക് എത്തുകയായിരുന്നു.  ഇവിടെയും വിജയം നേടാന്‍ താരത്തിന് സാധിച്ചു. ഇതിനിടെ ഹോം എന്ന ചിത്രത്തിലും മഞ്ജു പിള്ള അഭിനയിച്ചു, സിനിമ വലിയ വിജയം നേടി. ഇപ്പോള്‍ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയില്‍ വിധികര്‍ത്താവായിട്ടാണ് മഞ്ജു പിള്ള എത്തുന്നത്. ഇതിനിടെ താരത്തിന്റെ ലുക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഓരോ ദിവസം കഴിയുംതോറും താരത്തിന്റെ ലുക്ക് കൂടിവരുകയാണ് എന്നാണ് ആരാധകരുടെ കമന്റ്. ഇപ്പോള്‍ മഞ്ജു പിള്ള പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെയും അത്തരം കമന്റ് തന്നെയാണ് വരുന്നത്. മകള്‍ ദയ സുജിത്തിനൊപ്പമുള്ള ചിത്രങ്ങളാണ് മഞ്ജു പിള്ള ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്.

രണ്ട് പേരും ഒരു പോലെയുള്ള വേഷം ധരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങളാണ് കാണുന്നത്. ‘ജീവിത കാലം മുഴുവനായുള്ള ഒരു സുഹൃത്ത് എന്ന പോലെയാണ് ദൈവം ഒരു മകളെ തരുന്നത്’ എന്ന് മഞ്ജു ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കി. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അതുലാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിയ്ക്കുന്നത്.

 

View this post on Instagram

 

A post shared by Manju Pillai (@pillai_manju)

സത്യവും മിഥ്യയും എന്ന സീരിയലില്‍ ആണ് മഞ്ജു പിള്ള ആദ്യമായി അഭിനയിച്ചത്. ചില കുടുംബചിത്രങ്ങള്‍, ലൈഫ് ഈസ് ബ്യൂട്ടിഫുല്‍ എന്നീ പരമ്പരകളിലെ വേഷങ്ങള്‍ പരക്കെ ശ്രദ്ധിക്കപ്പെട്ടു. ഹാസ്യാത്മകമായ വേഷങ്ങളായിരുന്നു ഇവ. ഇതോടെ കോമഡി പരമ്പരകള്‍ കൂടുതല്‍ അവരെ തേടിയെത്തി. തട്ടീം മുട്ടീം എന്ന പരമ്പര അത്തരത്തില്‍ സമ്പ്രേക്ഷണം ചെയ്യുന്ന ഒരു മെഗാ പരമ്പരയാണ്. കെ.പി.എ.എസി. ലളിതയുടെ മരുമകളായിട്ടാണ് ഈ പരമ്പരയില്‍ മഞ്ജു വേഷമിട്ടത്.