മഞ്ജു പിള്ളയെ തേടി അപ്രതീക്ഷിത സന്തോഷം, സന്തോഷവാർത്ത അറിയിച്ചു മഞ്ജുപിള്ള, ആശംസകൾ അറിയിച്ചു മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഞ്ജു പിള്ള. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പതിറ്റാണ്ടുകളായി ടെലിവിഷൻ ലോകത്ത് സജീവമാണ് മഞ്ജുപിള്ള. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഇന്ദുമുഖി ചന്ദ്രമതി എന്ന പരമ്പരയിൽ താരം ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ഇരുന്ന് പരമ്പരയായിരുന്നു ഇത്. മല്ലികാ സുകുമാരൻ ആയിരുന്നു പരമ്പരയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

സിനിമകളിൽ ചെറിയ ചില വേഷങ്ങളിൽ മാത്രമായിരുന്നു താരം തിളങ്ങിയത്. ഒരുപക്ഷേ താരത്തിൻ്റെ അഭിനയസാധ്യത ഇതുവരെ ആരും ഉപയോഗപ്പെടുത്തിയിരുന്നില്ല എന്നതാണ് സത്യം. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തിലൂടെ അത് മാറുകയായിരുന്നു. കുട്ടി അമ്മ എന്ന കഥാപാത്രത്തെ ആയിരുന്നു മഞ്ജുപിള്ള ഇതിൽ അവതരിപ്പിച്ചത്. ഇന്ദ്രൻസ് ആയിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അതി ഗംഭീര സ്വീകരണം ആയിരുന്നു ചിത്രം സ്വന്തമാക്കിയത്. ആമസോണിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്.

ഇപ്പോൾ ഒരു അപ്രതീക്ഷിത സന്തോഷം തേടിയെത്തിയിരിക്കുകയാണ് താരത്തെ. നടിയുടെ കൂട്ടുകാരികൾ എല്ലാം ഒരുമിച്ച് താരത്തെ സന്ദർശിച്ചിരിക്കുകയാണ്. അപ്രതീക്ഷിത സർപ്രൈസ് ആയിരുന്നു താരത്തിന് സുഹൃത്തുക്കൾ നൽകിയത്. ഹോം എന്ന സിനിമയുടെ വിജയ ആഘോഷത്തിനു വേണ്ടി ആയിരുന്നു ഇവർ എല്ലാം ഒത്തു കൂടിയത്. സുഹൃത്തുക്കൾക്ക് എല്ലാം തന്നെ മഞ്ജുപിള്ള നന്ദി പറയുകയും ചെയ്തു.

സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രം താരം തന്നെയാണ് ഇൻസ്റ്റഗ്രാം വഴി പുറത്തുവിട്ടത്. ധാരാളം ആളുകൾ ആയിരുന്നു ചിത്രം ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തിയത്. നടിയെ അഭിനന്ദിച്ചു കൊണ്ട് ആണ് മിക്കവരും കമൻറ് ചെയ്യുന്നത്. ഹോം എന്ന സിനിമ പുറത്തിറങ്ങി ഒരു മാസം കഴിഞ്ഞിട്ടും ഇപ്പോഴും അതിൻറെ പേരിൽ അഭിനന്ദനങ്ങൾ ലഭിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട് എന്നും നടി കൂട്ടിച്ചേർത്തു.