സോഷ്യല്‍ മീഡിയ വഴി പലപ്പോഴും ആളുകള്‍ക്ക് മോശം അനുഭവം ഉണ്ടാവാറുണ്ട്. ചിത്രത്തിന് താഴെയും പോസ്റ്റിന് താഴെയെല്ലാം ആണ് ഇത്തരം ഞരമ്പ് രോഗികള്‍ പ്രത്യക്ഷപ്പെടുന്നത്. അധികവും സിനിമാ താരങ്ങള്‍ തന്നെയാണ് ഇതിന് ഇരയാവാര്. സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നവര്‍ ഇതിന് മറുപടി കൊടുക്കുകയും പതിവാണ്. ഇപ്പോള്‍ അത്തരം കമന്റിന് എതിരെ ആഞ്ഞടിച്ചിരിക്കുകയാണ് മഞ്ജു പത്രോസ്.
തനിക്ക് നേരെ മോശം പരാമര്‍ശം നടത്തിയ ആളെയാണ് മഞ്ജു ഇപ്പോള്‍ തിരയുന്നത്. ഈ ഒരു സാഹചര്യത്തിലും തന്നെ ഇങ്ങനെ മോശം വ്യക്തിയായി ചിത്രീകരിക്കുന്ന ആ ആളെ കണ്ടുപിടിക്കാന്‍ തന്നെ സഹായിക്കണം എന്നും താരം ആരാധകരോട് അഭ്യര്‍ത്ഥിച്ചു. ഇതിന് പിന്നാലെ നിരവധി പേരാണ് നടിയെ സപ്പോര്‍ട്ട് ചെയ്ത് രംഗത്ത് വന്നത്. എന്നാല്‍ കൊറോണയുടെ ഇടയ്ക്ക് നിന്റെ പേഴ്സണല്‍ കാര്യങ്ങള്‍ കാണാനല്ല ഇവിടെ നേരം എന്ന അഭിപ്രായമുള്ളവര്‍ക്ക് ദയവായി ഈ പോസ്റ്റ് സ്കിപ് ചെയ്തു പോകാം എന്നു മഞ്ജു പറയുന്നു.
സ്ഥിരമായി തന്റെ പോസ്റ്റുകളില്‍ മോശം കമന്റ് ചെയ്യുന്ന വ്യക്തിയെയാണ് മഞ്ജു തുറന്നു കാണിച്ചിരിക്കുന്നത്. മഞ്ജുവിന്റെ ഭര്‍ത്താവിനെതിരെയാണ് മോശം വാക്കുകള്‍ പ്രയോഗിച്ചിരിക്കുന്നത്. ഇതിന്റെ സ്ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചു കൊണ്ടായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ഈ മനുഷ്യനെ കണ്ടെത്താന്‍ താന്‍ കുറച്ച് ദിവസങ്ങളായി തിരച്ചില്‍ നടത്തുകയാണെന്നും സഹായിക്കണമെന്നുമാണ് മഞ്ജു പറയുന്നത്.
നീ ഒരു പീറയാടി, കെട്ടിയവനെ ചുട്ടു തിന്നില്ലേ നീ എന്നായിരുന്നു ഇയാളുടെ കമന്റ്. എന്റെ സുനിച്ചനെ പറ്റി വളരെയധികം ആധിയുള്ള ഈ മനുഷ്യനെ ഞാന്‍ കുറച്ചുദിവസങ്ങളായി തിരഞ്ഞു നടക്കുന്നുണ്ട് ഒന്ന് കണ്ടു കിട്ടാന്‍ സഹായിക്കണം. കോണ്ടാക്ട് നമ്പര്‍ കിട്ടിയാല്‍ വളരെ സന്തോഷം. എന്നും ആണ് മഞ്ജു പത്രോസ് പറയുന്നത്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് താരത്തെ സപ്പോര്‍ട്ട് ചെയ്ത് രംഗത്ത് വന്നത്.