ഞങ്ങള്‍ ഒന്നിക്കുന്നു; ഒടുവില്‍ വിവാഹ തീയ്യതി പുറത്തുവിട്ട് മഞ്ജിമ

ബാലതാരമായി സിനിമയിലെത്തി പിന്നീട് നടിയായി മാറിയ വ്യക്തിയാണ് മഞ്ജിമ. കുഞ്ഞുനാളില്‍ മഞ്ജിമ അവതരിപ്പിച്ച കഥാപാത്രം എല്ലാം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വിവാഹം കഴിക്കാന്‍ പോവുകയാണ് താരം. ഗൗതം കാര്‍ത്തിക്കുമായുള്ള പ്രണയം ഈ അടുത്താണ് മഞ്ജിമ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ഇരുവരുടെ വിവാഹം 2022 നവംബര്‍ 28ന് നടക്കും എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. എന്തായാലും താരങ്ങള്‍ക്ക് ആശംസ അറിയിച്ചു നിരവധി പേരാണ് എത്തുന്നത്.

നേരത്തെ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പ്രണയം ഇരുവരും വെളിപ്പെടുത്തിയത്. ഗൗതമാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. പിന്നീട് രണ്ടു ദിവസം കഴിഞ്ഞാണ് മഞ്ജിമ തന്റെ പ്രണയം പറഞ്ഞത്. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ കാവല്‍ മാലാഖയെ പോലെയാണ് ഗൗതം വന്നത് എന്നും, ഗൗതമുമായുള്ള ബന്ധം തന്റെ കാഴ്ചപ്പാടുകള്‍ എല്ലാം മാറ്റിമറിച്ചു എന്നും മഞ്ജിമ പറഞ്ഞിരുന്നു.

 

View this post on Instagram

 

A post shared by Manjima Mohan (@manjimamohan)

2019 ല്‍ ദേവരാട്ടം എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇതിനുശേഷം ഇവര്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവന്നെങ്കിലും രണ്ടുപേരും നിഷേധിക്കുകയായിരുന്നു.

രണ്ടുപേരും സിനിമ കുടുംബത്തില്‍ നിന്ന് വന്നവരാണ്. മലയാള ചായഗ്രഹകനായ വിപിന്‍ മോഹന്റെ മകളാണ് മഞ്ജി. . ഒരുകാലത്ത് തമിഴിലെ നായകനായിരുന്ന കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം.