‘മാനാട്’ ട്രെയിലർ നടൻ നിവിൻ പോളി റിലീസ് ചെയ്തു

‘മാനാട്’ മലയാളം ട്രെയിലർ നടൻ നിവിൻ പോളി റിലീസ് ചെയ്തു. ചിമ്പു, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ” മാനാട് ” എന്ന ബഹുഭാഷാ ചിത്രത്തിന്റെ മലയാളത്തിലെ ട്രെയിലർ പ്രശസ്ത നടൻ നിവിൻ പോളി റിലീസ് ചെയ്തു.

വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘മാനാട്’ എന്ന പൊളിറ്റിക്കല്‍ ത്രില്ലർ ചിത്രത്തിൽ എസ് എ ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം-റിച്ചര്‍ഡ് എം നാഥ്,സംഗീതം-യുവൻ ശങ്കർ രാജാ.വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.