പാമ്പിനെ പിടിക്കുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. നല്ല രീതിയിൽ ട്രെയിനിങ് കിട്ടിയ പ്രൊഫഷണൽ ആയിട്ടുള്ള ആളുകൾക്ക് മാത്രമേ പാമ്പിനെ പിടിക്കാൻ സാധിക്കുകയുള്ളൂ. കാരണം പാമ്പിൽ നിന്നും ലഭിക്കുന്ന ഒരു ചെറിയ കടി മാത്രം മതി നിങ്ങളുടെ ജീവൻ എടുക്കാൻ. നല്ല രീതിയിൽ ട്രീറ്റ്മെൻറ് കിട്ടിയിട്ടില്ല എങ്കിൽ നിങ്ങളുടെ ജീവൻതന്നെ അപകടത്തിലാകും. അതുകൊണ്ടുതന്നെ നമ്മളിൽ പലർക്കും പാമ്പിനെ കണ്ടാൽ അടുത്തു പോകാൻ പേടിയാണ്.
ഇപ്പോൾ പഴയ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഒരു സ്കൂട്ടറിൽനിന്നും ഒരു പാമ്പ് പുറത്തേക്ക് പ്രത്യക്ഷപ്പെടുന്നു. പാമ്പ് അവിടെനിന്നും അനങ്ങുന്നില്ല. ഒടുവിൽ പാമ്പിനെ പിടിക്കാൻ ഒരാൾ വരുന്നു. ഇയാളുടെ കയ്യിൽ ഒരു കിടിലൻ ഐഡിയ ഉണ്ടായിരുന്നു. അത് ഉപയോഗിച്ച് അയാൾ പാമ്പിനെ വളരെ സ്മൂത്ത് ആയി പിടിക്കുന്നു. ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
എന്നാൽ ഇത് ഏതെങ്കിലും ഒരു നാട്ടുകാരൻ അല്ല കേട്ടോ. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ ആണ് ഇദ്ദേഹം. സുശാന്ത നന്ദ എന്നാണ് ഇദ്ദേഹത്തിൻറെ പേര്. പാമ്പിനെ പിടിക്കാൻ ഒരു കിടിലൻ ഐഡിയ ആണ് ഇദ്ദേഹം വീഡിയോയിൽ കാണിച്ചുതരുന്നത്. എവിടെ നിന്നുമാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നത് കൃത്യമായി അറിയില്ല. എങ്കിലും സ്കൂട്ടറിന് മുകളിൽ ഉള്ള നെയിംബോർഡ് തെലുങ്കാനയിൽ നിന്നുമുള്ളതാണ്.
രണ്ട് മിനിറ്റ് മാത്രമാണ് വീഡിയോ ഉള്ളത്. നിരവധി ആളുകൾ ഇത് ക്യാമറയിൽ പകർത്താൻ ശ്രമിക്കുന്നത് കാണാം. ഒരു വലിയ വാട്ടർ കണ്ടെയ്നർ കൊണ്ടുവന്ന് പാമ്പിനെ അതിന് കയറ്റുകയാണ് ഇയാൾ. പാമ്പു മുഴുവനായി കയറിയശേഷം ഇയാൾ ഒരു മൂടി കൊണ്ട് അത് അടയ്ക്കുകയും ചെയ്യുന്നു. നിരവധി ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞത്. ധാരാളം ആളുകൾ റീട്വീറ്റ് ചെയ്യുന്നുണ്ട്.
Such guests during rains are common…
But uncommon is the method used to rescue it. Never ever try this😟 pic.twitter.com/zS4h5tDBe8
— Susanta Nanda IFS (@susantananda3) September 7, 2021