വന്യമൃഗങ്ങളായലും വളര്‍ത്തുമൃഗങ്ങളായാലും അവര്‍ക്ക് നേരെയുള്ള മനുഷ്യന്റെ അതിക്രമങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ഇത്തരത്തില്‍ നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. അത്തരത്തില്‍ ഒരു വാര്‍ത്തായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭക്ഷണം തേടി കാടിറങ്ങിയ പുള്ളിപ്പുലിയെ ക്രൂരമായി ഉപദ്രവിക്കുന്ന യുവാവിന്റെ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ വിഡിയോയും വൈറലായി.
പുള്ളിപ്പുലിയെ ഉപദ്രവിക്കുന്ന യുവാവും അയാളെ പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടം ആളുകളുമാണ് വിഡിയോയില്‍. പുള്ളിപ്പുലിയുടെ വാലിലും പിന്കാലുകളിലുമായി പിടിച്ചുവലിക്കുന്ന യുവാവിനെ ദൃശ്യത്തില്‍ കാണാം. അവിടെ നിന്ന് രക്ഷപ്പെടാനാകാതെ നിസ്സഹായത്തോടെ പുള്ളിപ്പുലി നില്‍ക്കുകയായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാകാം പുള്ളിപ്പുലി പ്രതികരിക്കാത്തതെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ‘ഈ ദൃശ്യത്തിലെ മൃഗത്തെ തിരിച്ചറിയൂ’ എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചത്. വിഡിയോയില്‍ കണ്ട പുള്ളിപ്പുലി പിന്നീട് ജീവന്‍വെടിഞ്ഞെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല.
Identify the animal here !! pic.twitter.com/MzAUCYtBOM
— Parveen Kaswan, IFS (@ParveenKaswan) August 17, 2022