പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ യുവതിയെ പ്രൊപ്പോസ് ചെയ്ത് പാസ്റ്റര്‍; വിഡിയോ

പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ യുവതിയെ പ്രൊപ്പോസ് ചെയ്യുന്ന പാസ്റ്ററുടെ വിഡിയോ വൈറല്‍. സൗത്ത് ആഫ്രിക്കയിലാണ് സംഭവം. ഇതിന്റെ വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് സോഷ്യല്‍മീഡിയയില്‍ ഇയാളെ വിമര്‍ശിക്കുന്നത്.

ദക്ഷിണാഫ്രിക്കയിലെ ലിംപോപോ പ്രവിശ്യയിലാണ് സംഭവം. ചടങ്ങിനിടെ കരയുന്ന പങ്കാളിയോട് തന്നെ വിവാഹം കഴിക്കുമോ എന്നാണ് ഇയാള്‍ മുട്ടുകുത്തി നിന്ന് ചോദിക്കുന്നത്.’ശവസംസ്‌കാരചടങ്ങില്‍ തന്നെ മരിച്ചയാളുടെ മകളോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നു’ എന്ന് അടിക്കുറിപ്പില്‍ പറയുന്നുണ്ട്. യുവതിയുടെ പിതാവിന്റെ ശവപ്പെട്ടിയും വിഡിയോയില്‍ പിറകിലായി കാണാം.