വീട്ട് ജോലിക്കാരിയെ മേക്ക് ഓവര്‍ ചെയ്ത് യുവാവ്; വൈറലായി വിഡിയോ

വീട്ട് ജോലിക്കാരിയെ മേക്ക് ഓവര്‍ ചെയ്ത യുവാവിന്റെ വിഡിയോ വൈറലായി. അനീഷ് ഭഗത് എന്ന യുവാവാണ് തന്റെ വീട്ടുകാരിയെ മേക്ക് ഓവര്‍ ചെയ്തത്. വര്‍ഷങ്ങളായി അനീഷിന് വേണ്ടി വീട്ട് ജോലി ചെയ്യുന്ന വ്യക്തിയാണ് വിഡിയോയിലെ സ്ത്രീ. അവരുടെ ജീവിതത്തിലെ വലിയൊരു ഭാഗവും തന്റെ കുടുംബത്തിന് വേണ്ടി ചെലവഴിച്ചതിന് പകരമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് അനീഷിനെ ഇതിലേക്ക് നയിച്ചത്.

സ്ത്രീയെ അനീഷ് ഭഗത് ഷോപ്പിംഗ് മാളില്‍ കൊണ്ടുപോവുകയും പീസ വാങ്ങി നല്‍കുകയും ചെയ്തു. ജീവിതത്തില്‍ ആദ്യമായാണ് സ്ത്രീ പീസ കഴിക്കുന്നത്. തുടര്‍ന്ന് ഒരു സലോണില്‍ കൊണ്ടുപോയി മേക്ക് ഓവറും നടത്തി. ഇതോടെ വികാരനിര്‍ഭരയായ സ്ത്രീ ആനന്ദാശ്രു പൊഴിച്ചു.