മരുമകളെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണയ്ക്ക് കോടതിയില്‍ എത്തിച്ചപ്പോള്‍ മകനെ വെട്ടിക്കൊന്ന് 60കാരന്. തമിഴ്നാട്ടിലാണ് സംഭവം. തമിഴളകന്‍ എന്ന ആളാണ് തൂത്തുക്കുടി മഹിളാ കോടതിക്ക് സമീപം മകന് കാശിരാജിനെ വെട്ടിക്കൊന്നത്.
കാശിരാജന്റെ ഭാര്യ മഹാലക്ഷ്മിയെ തമിഴളകന്‍ ബലാത്സംഗം ചെയ്തതിരുന്നു. ഇതില്‍ മനംനൊന്ത് യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഈ കേസിന്റെ വിചാരണയ്ക്കാണ് തമിഴളകന്‍ മറ്റൊരു മകനും അനന്തരവനുമൊപ്പം കോടതിയില്‍ എത്തിയത്. കോടതി സമുച്ചയത്തിന് അരികെ അരിവാളുമായി കാത്തുനിന്ന കാശിരാജന്‍ പിതാവിനെയും സഹോദരനെയും ബന്ധുവിനെയും ആക്രമിക്കുകയായിരുന്നു. അതിനിടെ കാശിരാജന്റെ കൈയില്‍ നിന്ന് അരിവാള്‍ പിടിച്ചെടുത്ത തമിഴളകന്‍ കാശിരാജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആക്രമണത്തില്‍ പരുക്കേറ്റ തമിഴളകന്‍, മകന് കടല്‍രാജ, അനന്തരവന് കാശിദുരൈ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴളകന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.