വേണമെങ്കില്‍ ഫ്രൈപാനും ആയുധമാക്കാം; ആക്രമിക്കാന്‍ വന്ന മുതലയെ അടിച്ചോടിച്ച് വയോധികന്‍; വിഡിയോ

ആക്രമിക്കാന്‍ വന്ന മുതലയെ ഫ്രൈപാന്‍കൊണ്ട് അടിച്ചോടിച്ച് വയോധികന്‍. ഓസ്‌ട്രേലിയയിലെ ഡാര്‍വിനിലാണ് സംഭവം. സ്വയം രക്ഷക്ക് വേണ്ടി മുതലയോട് പൊരുതുന്ന വയോധികന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. കയ് ഹാന്‍സെന്‍ എന്നയാളാണ് മുതലയോട് പൊരുതിയത്.

 എയര്‍ബോണ്‍ സൊല്യൂഷന്‍സ് ഹെലികോപ്റ്റര്‍ ടൂര്‍സാണ് വിഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മുതല വായ തുറന്ന് കയ് ഹാന്‍സെന് നേരെ പാഞ്ഞെടുക്കുകയായിരുന്നു. ആക്രമിക്കുമെന്ന് ഉറപ്പായപ്പോള്‍ പബ് ഉടമകൂടിയായ കയ് മുതലയെ ഓടിക്കാന്‍ പാന്‍ ഉപയോഗിച്ച് തലയ്ക്കടിക്കുന്നത് വിഡിയോയില്‍ കാണാം. അടികൊണ്ട വേദനതില്‍ മുതല നേരെ വെള്ളത്തിലേക്ക് ഇഴഞ്ഞുപോയി.

നിമിഷനേരം കൊണ്ട് രണ്ടുമില്യന്‍ കാഴ്ചക്കാരാണ് വിഡിയോയ്ക്ക് ലഭിച്ചത്. നിരവധി പേരാണ് വിഡിയോ പങ്കുവച്ചത്. മരണത്തില്‍ നിന്ന് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് കയ് ഹാന്‍സെന്‍ രക്ഷപ്പെട്ടതെന്ന് ചിലര്‍ വിഡിയോക്ക് താഴെ കമന്റ് ചെയ്തു.