അച്ഛന്‍ സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍ വാങ്ങി; സന്തോഷം കൊണ്ട് തുള്ളിച്ചാടി കുട്ടി; വിഡിയോ വൈറല്‍

അച്ഛന്‍ വാങ്ങിക്കൊണ്ടുവന്ന സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍ കണ്ട് സന്തോഷം കൊണ്ട് മതിമറന്ന് കുട്ടി. അച്ഛന്‍ സൈക്കിളില്‍ മാലയിട്ട് പൂജിക്കുമ്പോള്‍ അവന്‍ തുള്ളിച്ചാടി. പിന്നീട് സൈക്കിളില്‍ തൊട്ടുതൊഴുതു. അത്രമേല്‍ ഹൃദ്യമാണ് കുട്ടിയുടെ സന്തോഷ പ്രകടനം.

ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണാണ് വിഡിയോ പങ്കുവച്ചത്.
‘ഇതൊരു സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍ മാത്രമാണ്. അവരുടെ മുഖത്തെ സന്തോഷം നോക്കൂ. അവര്‍ ഒരു പുതിയ മെഴ്‌സിഡസ് ബെന്‍സ് വാങ്ങിയ ഭാവമാണ്’, അവനീശ് കുറിച്ചു. നിരവധി പേരാണ് വിഡിയോ പങ്കുവച്ചത്.