നിങ്ങള്‍ക്ക് എന്ത് മൊഞ്ചാണ് പഹയാ .സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് വീണ്ടും മമ്മൂക്ക

പ്രായം കൂടുന്തോറും യൗവനത്തിന്റെ പ്രസരിപ്പും കൂടുന്ന മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാര്‍ ആണ് മമ്മൂട്ടി. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അത്ഭുതമാണ് ഈ താര രാജാവിന്റെ സൗന്ദര്യം. കോവിഡ് കാലത്ത് സിനിമകളില്‍ നിന്നും വിട്ടു നിന്നു പൂര്‍ണമായും കുടുംബത്തോടൊപ്പം ആയിരുന്നുവെങ്കിലും മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ തരംഗങ്ങമായിരുന്നു. മമ്മൂട്ടി പങ്കുവെച്ച വര്‍ക്കൗട്ട് സെല്‍ഫി ഒക്കെ മലയാളികള്‍ കണ്ടത് അത്ഭുതത്തോടെയാണ്. ‘എന്ത് മൊഞ്ചാ പഹയാ നിങ്ങള്‍ക്ക്’ എന്ന അസൂയയോടെയാണ് യുവതാരങ്ങള്‍ പോലും ആ ചിത്രം കണ്ടത്. അതിനു പിന്നാലെ തന്നെ ന്‍ ലുക്കിലുള്ള ചിത്രങ്ങള്‍ ആരാധകര്‍ എപ്പൊ ഏറ്റെടുത്തു എന്ന് പറയേണ്ടതില്ലാല്ലോ.

വ്യായാമത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ ചിത്രവും ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ റിസപ്ഷന്‍ വേദിയില്‍ നിന്ന് പകര്‍ത്തിയ ചിത്രവുമൊക്കെ ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും വന്‍ ഹിറ്റായിരുന്നു. അതുപോലെ ആയിരുന്നു ഇന്നലെ എത്തിയ, താടിയും മുടിയും നീട്ടിവളര്‍ത്തിയ മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും.

ഇപ്പോഴിതാ അതേ ഗെറ്റപ്പിലുള്ള അദ്ദേഹത്തിന്റെ പുതിയൊരു ചിത്രവും സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ നിറയുകയാണ്. മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുതുതായി ട്രെന്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രം സോഷ്യല്‍ ലോകത്ത് തരംഗമായി എന്ന കാര്യം പിന്നെ പറയേണ്ടതില്ലാല്ലോ.