മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തി രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ഭ്രമയുഗം ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ബോക്സ് ഓഫീസില്‍ കുതിപ്പ് നടത്തുന്ന ചിത്രം അഞ്ചാം ദിനം ആഗോള തലത്തില്‍ 33 കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
വരും ദിനങ്ങളില്‍ 50 കോടി ക്ലബ്ബില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എത്തിയ ചിത്രമായിരുന്നിട്ടും ചിത്രത്തിന്റെ കണ്ടന്റ് ക്ലാളിറ്റി കൊണ്ട് ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
ചിത്രം ബോക്സ് ഓഫീസ് കുതിപ്പ് നടത്തുമ്പോള്‍ ചിത്രത്തിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ചില മമ്മൂട്ടി വിരോധികള്‍. മോഹന്‍ലാലിന്റെ വാലിബന് സിനിമയുമായി ബന്ധപ്പെടുത്തിയാണ് ഇവരുടെ വിമര്‍ശനം.
വാലിബനില്‍ കണ്ടിരിക്കാന്‍ ഫൈറ്റ് എങ്കിലുമുണ്ട്, ഭ്രമയുഗത്തില്‍ അതും ഇല്ല, എന്നിട്ടും ഭ്രമയുഗം മാസ് ആണ് പോലും- എന്നാണ് പരിഹാസത്തോടെ ഇത്തരക്കാര്‍ പറയുന്നത്.
ഇതുപോലെ ഉറക്കം തൂങ്ങി ചിത്രം അടുത്ത കാലത്ത് കണ്ടിട്ടില്ല എന്നും ചില വിരോധികള്‍ പറയുന്നു. ഇക്കാലത്ത് ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഒക്കെ ഇങ്ങനെ പൊക്കി പിടിക്കേണ്ട കാര്യം ഉണ്ടോ എന്നും ഇവര്‍ ചോദിക്കുന്നു.
എന്നാല്‍ സിനിമ പ്രേമികള്‍ ഇത്തരക്കാരെ തള്ളി കളഞ്ഞ് തീയറ്ററിലേക്ക് എത്തുകയാണ്. ഭ്രമയുഗം മികച്ച വിജയം നേടി മുന്നേറുകയാണ്. രണ്ട് ആഴ്ച കൊണ്ട് തന്നെ മമ്മൂക്ക 50 കോടി ക്ലബ്ബില്‍ ഇടം പിടിക്കും എന്നാണ് ആരാധകര്‍ പറയുന്നത്.