ഉണ്ണി മുകുന്ദൻ -യൂട്യൂബർ വിഷയത്തിൽ മമ്മൂട്ടിയുടെ പരോക്ഷ മറുപടി കേട്ടോ

നടൻ ഉണ്ണി മുകുന്ദൻ-യൂട്യൂബർ വിഷയം മലയാളികൾക്കിടയിൽ വലിയ ചർച്ച ആയിരുന്നു. ഉണ്ണിമുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം സിനിമയെ മോശം പറഞ്ഞ യൂട്യൂബ്റെ ഉണ്ണി മുകുന്ദൻ തെറി പറഞ്ഞ സംഭവം വലിയ ചർച്ച ആയിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ പരോക്ഷമായി അഭിപ്രായം പറഞ്ഞ് എത്തിയിരിക്കുകയാണ് മമ്മൂട്ടി. ക്രിസ്റ്റഫർ സിനിമയുടെ പ്രൊമോഷനുമായി ബന്ധപെട്ടു നടന്ന പ്രസ്സ് മീറ്റിലാണ് മമ്മൂട്ടിയുടെ അഭിപ്രായ പ്രകടനം.

ഇപ്പോഴത്തെ യുവ നായക നടന്മാർ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന വിമർശനങ്ങളിൽ പെട്ടെന്ന് പ്രതികരിക്കുന്നുണ്ടല്ലോ എന്ന ചോദ്യം വാർത്ത സമ്മേളനത്തിൽ ഉയർന്നിരുന്നു.ഇതിന് മമ്മൂട്ടി നൽകിയ മറുപടി ആണ് ശ്രദ്ധ നേടുന്നത്.

സോഷ്യൽ മീഡിയ പുതിയതാണ്. അവരും ചെറുപ്പക്കാരാണ്. അതുകൊണ്ടാകും അങ്ങോട്ടും ഇങ്ങോട്ടും പ്രതികരിക്കുന്നതെന്നും അത് സ്വാഭാവികമാണെന്നും മമ്മൂട്ടി പറഞ്ഞു.

‘പുതിയ ആൾക്കാരല്ലേ ? സോഷ്യൽ മീഡിയ പുതിയതാണ്. അവരും ചെറുപ്പക്കാരാണ്. ഞങ്ങളൊക്കെ പഴയ ആൾക്കാരല്ലേ. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയിട്ടുള്ളവരായിരിക്കും അവർ. അതുകൊണ്ടാകും അങ്ങോട്ടും ഇങ്ങോട്ടും പ്രതികരിക്കുന്നത്. സ്വാഭാവികം’, എന്നായിരുന്നു മമ്മൂട്ടി നൽകിയ മറുപടി.

അതേസമയം ഫെബ്രുവരി 9നാണ് മമ്മൂട്ടിയുടെ ക്രിസ്റ്റഫർ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണൻ ആണ്. അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഉദയകൃഷ്ണയാണ് തിരക്കഥ.ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.